Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മൂന്നാം മുറ പോലീസുകാരുടെ പട്ടിക ഒരാഴ്ചക്കകം തയ്യാറക്കാൻ ഡിജിപി ; കുറ്റക്കാരെന്ന് കണ്ടാൽ കർശന നടപടി സ്വീകരിക്കാനാണ് നിർദേശം

28 JULY 2019 02:01 PM IST
മലയാളി വാര്‍ത്ത

സ്റ്റേഷനുകളിലിും ജയിലുകളിലും മൂന്നാം മുറ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നീക്കം . ലോക്കപ്പ് മർദ്ദനങ്ങൾ വർധിച്ച് വരുന്ന വരുന്ന സാഹചര്യത്തിലാണ് ഡിജിപി ലോക്നാഥ് ബെഹ്റ കർശന നിലപാട് എടുക്കുന്നത് എന്നറിയുന്നു. .

മൂന്നാം മുറ പോലീസുകാരുടെ പട്ടിക ഒരാഴ്ചക്കകം തയ്യാറക്കാൻ ഡിജിപി നിർദേശം നൽകിയിരിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടാൽ കർശന നടപടി സ്വീകരിക്കാനാണ് നിർദേശം.
ഒരാഴ്ചക്കുള്ളില്‍ പട്ടിക നല്‍കാനാണ് നിര്‍ദ്ദേശം. ജില്ലാ പൊലീസ് മേധാവിമാരോടാണ് ഡിജിപി ഇക്കാര്യം ആവശ്യപ്പെട്ടത്. മൂന്നാം മുറക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി

നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ഉള്‍പ്പടെ പൊലീസ് പ്രതിപ്പട്ടികയിലായ സാഹചര്യത്തിലാണ് സേനയിലെ മൂന്നാംമുറക്കാരെ പിടിക്കാനുള്ള നീക്കം. നേരത്തെ ഡിപ്പാര്‍ട്ട്‌മെന്റിലെ വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഈ യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഡിജിപിയുടെ പുതിയ നിര്‍ദ്ദേശം.

മൂന്നാം മുറയില്‍ കുപ്രസിദ്ധരായ പൊലീസുകാരുടെ പട്ടിക തയ്യാറാക്കണം, ഇത്തരക്കാര്‍ ഇപ്പോള്‍ ലോക്കല്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം പ്രത്യേകം അറിയിക്കണമെന്നുമാണ് ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടത്. സ്റ്റേഷന് അകത്തും പുറത്തും പൊലീസിന് മാന്യമായ പെരുമാറ്റം വേണമെന്നും ഡിജിപി പറഞ്ഞു.

മൂന്നാം മുറ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പ്രയോഗിച്ചതായി തെളിഞ്ഞാല്‍ നിയമപരമായും, വകുപ്പു തലത്തിലും ശക്തമായി നടപടിയുണ്ടാകുമെന്നാണ് ഡിജിപിയുടെ മുന്നറിയിപ്പ്. മൂന്നാം മുറയിലും കസ്റ്റഡി മരണത്തിലും കേരള പൊലീസ് സ്ഥരിമായി പഴികേള്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

മുഖ്യമന്ത്രിയും മൂന്നാം മുറക്കാര്‍ക്ക് താക്കീത് നല്‍കിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ മനുഷ്യാവകാശ ലംഘനമുണ്ടായാല്‍ നടപടിയുണ്ടാകുമെന്ന് പൊലീസ് മേധാവി മുമ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ളവരുടെ പട്ടിക തയ്യാറാന്‍ നിര്‍ദ്ദേശം നല്‍കുന്നത് ആദ്യമായാണ്. പട്ടികയിലുള്ളവരെ പ്രത്യേക നിരീക്ഷിക്കാനും മൂന്നാം മുറ തുടര്‍ന്നാല്‍ ശക്തമായ നടപടി സ്വീകരിക്കാനുമാണ് തീരുമാനം.

അതിനിടെ നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ രാജ്കുമാറിന്റെ മൃതദേഹം തിങ്കളാഴ്ച വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ആദ്യ പോസ്റ്റുമോർട്ടം സമ്പൂർണ്ണ പരാജയമായിരുന്നെന്നു കസ്റ്റഡി മരണം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനു ബോധ്യമായതിനെ തുടർന്നാണ് നടപടി . ഇതിനായി ഫോറൻസിക് വിദഗ്ധരുടെ സംഘത്തെയും നിയോഗിച്ചു.

എല്ലുകൾ മാത്രമേ ഇപ്പോൾ പരിശോധനയ്ക്ക് എടുക്കാൻ കഴിയുകയുള്ളൂ. ആന്തരാവയവങ്ങൾ എല്ലാം തന്നെ ദ്രവിച്ച് പോയിരിക്കാം എന്നാണ് നിഗമനം. മുതിർന്ന പോലീസ് സർജന്മാരായ പിബി ഗുജ്‌റാൾ, കെ പ്രസന്നൻ എന്നിവരെ കൂടാതെ ഡോ. എകെ ഉന്മേഷും ചേർന്നാണ് രണ്ടാം പോസ്റ്റ് മോർട്ടം നടത്തുന്നത്. ടുക്കി ആർഡിഒക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും നിർദേശം നൽകി പോസ്റ്റുമോർട്ടത്തിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്.
മൂന്നാംമുറ തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് ഡിജിപി പറഞ്ഞു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends