Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരം സഹായം നല്‍കിയാല്‍ ബാധ്യത ആശുപത്രികള്‍ക്കാണെന്ന സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

28 JULY 2019 10:39 PM IST
മലയാളി വാര്‍ത്ത

തുടര്‍ചികിത്സയ്ക്ക് കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നും സാമ്പത്തിക സഹായം നല്‍കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പിന്‍വലിച്ചത് സാധാരണക്കാരോട് കാട്ടുന്ന ക്രൂരതയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരം സഹായം നല്‍കിയാല്‍ ബാധ്യത ആശുപത്രികള്‍ക്കാണെന്ന സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം. തികച്ചും ജനവിരുദ്ധമായ സര്‍ക്കാര്‍ നടപടിയാണിത്.

ചികിത്സാസഹായത്തിനു ജൂണ്‍ 30 വരെ അപേക്ഷ നല്‍കിയവര്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നും സഹായം ഡിസംബര്‍ 31 വരെ ലഭിക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പിന്റെ ലംഘനം ആണ്. ആരോഗ്യ സുരക്ഷാ പദ്ധതിയും കാരുണ്യ ബനവലന്റ് ഫണ്ടും തമ്മിലുള്ള ആശയക്കുഴപ്പം ഇതുവരെ പരിഹരിച്ചിട്ടില്ല. പരിഹാരം ഇനിയും അകലെയായതിനാല്‍ ആശുപത്രികള്‍ രോഗികളെ മടക്കി അയക്കുകയാണ്.

യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കാരുണ്യ പദ്ധതി പ്രത്യേകമായി നിലനിര്‍ത്തി അതിനാവശ്യമായ ഫണ്ട് അടിയന്തരമായി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.കാരുണ്യബനവലന്റ് ഫണ്ട് വഴിയുള്ള തുടര്‍ചില്‍സാ സഹായത്തിനുള്ള തുക എവിടെ നിന്ന് ലഭിക്കുമെന്നു വ്യക്തമാക്കാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നത് മൂലം പതിനായിരക്കണക്കിന് രോഗികളാണ് വഴിയാധാരമാകുന്നത്. ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രിമാരുടെ വാചകമടിയല്ലാതെ ഒന്നും നടക്കുന്നുമില്ല. കാരുണ്യ ചികിത്സയോട് പല ആശുപത്രികളും പുറംതിരിഞ്ഞു നില്‍ക്കുന്നതിനാല്‍ രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ട് സര്‍ക്കാര്‍ കണ്ണ് തുറന്നു കാണണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (12 hours ago)

Malayali Vartha Recommends