Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മറക്കില്ല സഹോ... ദുബായ് കൊച്ചി എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകിയതോടെ ഇടപെട്ട് ആശ്വാസമായി കേന്ദ്രമന്ത്രി വി മുരളീധരന്‍; കേന്ദ്ര വ്യോമയാന മന്ത്രിയുമായി മുരളീധരന്‍ ബന്ധപ്പെട്ടതിന് പിന്നാലെ മുടങ്ങിപ്പോകുമായിരുന്ന യാത്ര സാധ്യമായി

29 JULY 2019 09:36 AM IST
മലയാളി വാര്‍ത്ത

കേന്ദ്രമന്തി വി. മുരളീധരന്റെ ഇടപെടലിലൂടെ ദുരിതമനുഭവിച്ച യാത്രക്കാര്‍ക്ക് മോചനം. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് യാത്രക്കാരെ വലച്ചത്. ഒടുവില്‍ ഉടന്‍ യാത്ര പുറപ്പെട്ടത് 29 മണിക്കൂറുകളുടെ അനിശ്ചിതത്വത്തിനൊടുവില്‍. സാങ്കേതിക തകരാറുകാരണം പുറപ്പെട്ടിരുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

പ്രായമായവരും പിഞ്ചുകുട്ടികളും അടക്കം മുന്നൂറോളം യാത്രക്കാരാണ് യാത്ര എപ്പോഴെന്നറിയാതെ കുടുങ്ങിയത്. ബോര്‍ഡിങ് പാസ്സെടുത്ത ശേഷമാണ് വിമാനം വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. സാങ്കേതിക തകരാറെന്നാണ് എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം.

പിന്നാലെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. എന്നാല്‍ വൈകിട്ട് നാലര വരെ വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തില്‍ യാത്രക്കാര്‍ക്ക് അറിയിപ്പൊന്നും കിട്ടിയിരുന്നില്ല. വേറെ വിമാനത്തില്‍ കയറ്റി നാട്ടിലെത്തിക്കുമോ എന്ന കാര്യത്തിലും വ്യക്തതയുണ്ടായിരുന്നില്ല.''നെഞ്ച് വേദനയുണ്ടായതിനാല്‍ ഒരു രോഗിയായ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഈ ആശങ്കള്‍ക്കാണ് കേന്ദ്രമന്ത്രിയുടെ ഇടപെടലിലൂടെ പരിഹാരമായത്.

ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനം ഒടുവില്‍ 30 മണിക്കൂറിലേറെ വൈകി ഞായറാഴ്ച രാത്രി പറന്നു.

വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് വിമാനം ഉടന്‍ യാത്ര തിരിക്കുമെന്ന വിവരം കിട്ടിയത് കേന്ദ്രമന്ത്രി ഇടപെട്ടാണ്. കേന്ദ്ര വ്യോമയാനമന്ത്രിയെ വിളിച്ച് സംസാരിച്ചെന്നും യുഎഇ സമയം വൈകിട്ട് 7.30യോടെ വിമാനം പുറപ്പെടുമെന്നും വി മുരളീധരന്‍ ട്വീറ്റ് ചെയ്തിരുന്നു .

ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എ.ഐ 934 വിമാനമാണ് ദുരിതം നല്‍കിയത്. ഒന്നര മണിയോടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ വിമാനത്തില്‍ കയറിയിരുന്നു. എന്നാല്‍ ചില സാങ്കേതികത്തകരാറുകള്‍ കാരണം വിമാനം അനങ്ങിയില്ല. മൂന്ന് മണിക്കൂറോളം വിമാനത്തില്‍ തന്നെ ഇരിക്കേണ്ടിവന്ന യാത്രക്കാരെ തുടര്‍ന്ന് തിരിച്ചിറക്കി. അത്യാവശ്യമായി നാട്ടില്‍ എത്തേണ്ടിയിരുന്ന 27 പേരെ ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തില്‍ കയറ്റി വിട്ടു. ചിലര്‍ ടിക്കറ്റ് റദ്ദാക്കി പണം തിരിച്ചുവാങ്ങി. അടുത്ത് താമസിച്ച ചിലര്‍ സ്വന്തം സ്ഥലത്തേക്ക് പോയി. എന്നാല്‍ വൈകാതെ ശരിയാകുമെന്ന വിശ്വാസത്തില്‍ വിമാനത്താവളത്തില്‍ തന്നെ തുടര്‍ന്ന യാത്രക്കാരെ, വിശേഷിച്ചും വടക്കന്‍ എമിറേറ്റുകളില്‍ നിന്ന് വന്നവരെ വൈകീട്ടോടെ ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഹോട്ടലിലേക്ക് മാറ്റി. എന്നാല്‍ പലരും പകരം വസ്ത്രം പോലും ഇല്ലാതെയായിരുന്നു വിമാനത്താവളത്തില്‍ എത്തിയത്. ബാഗേജുകളെല്ലാം നേരത്തെതന്നെ വിമാനത്തില്‍ കയറ്റിയിരുന്നതിനാല്‍ പലരും അത്യാവശ്യകാര്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടി. മൂന്ന് കുട്ടികളുമായി യാത്ര ചെയ്യാനിരുന്ന അമ്മമാരും ഗര്‍ഭിണികളുമെല്ലാം യാത്രക്കാരില്‍ ഉള്‍പ്പെട്ടിരുന്നു.

വിമാനത്തിന്റെ യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ മുംബൈയില്‍ നിന്ന് എന്‍ജിനീയര്‍മാര്‍ വൈകീട്ടോടെ എത്തിയെങ്കിലും നടപടിക്രമങ്ങള്‍ കാരണം അറ്റകുറ്റപ്പണി പെട്ടെന്ന് നടത്താനായില്ല. ഇതിനിടയിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ ചിലര്‍ പ്രശ്‌നം ധരിപ്പിച്ചത്. അദ്ദേഹത്തിന്റെ വേഗത്തിലുള്ള ഇടപെടലും കൂടിയായതോടെ കാര്യങ്ങള്‍ക്ക് വേഗം കൂടി. വൈകീട്ട് ഏഴ് മണിയോടെ വിമാനം പുറപ്പെടുമെന്നായിരുന്നു അറിയിപ്പെങ്കിലും എട്ട് മണിക്കും ചെക്ക് ഇന്‍ നടപടി തുടരുകയായിരുന്നു. ഇതിനിടയില്‍ റണ്‍വേയില്‍ സ്ലോട്ട് കിട്ടാനുള്ള ബുദ്ധിമുട്ടും വിമാനം പുറപ്പെടുന്നതിന് തടസ്സമായി.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends