Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

തുറന്നടിച്ച് തരൂര്‍... രാഹുല്‍ ഗാന്ധിയുടെ രാജിക്ക് ശേഷമുള്ള അനിശ്ചിതത്വം തുറന്ന് പറഞ്ഞ് ശശി തരൂര്‍; കോണ്‍ഗ്രസ് നാഥനില്ലാക്കളരി; അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ കടുത്ത നിരാശ

29 JULY 2019 09:10 AM IST
മലയാളി വാര്‍ത്ത

ഹൈക്കമാന്‍ഡ് വഴി കേരളത്തിലെത്തിയ നേതാവാണ് ശശി തരൂര്‍. സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായി ഏറെ അടുത്ത ബന്ധമാണ് ശശി തരൂരിനുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലായ കാലത്ത് തുടരുന്ന അനിശ്ചിത്വത്തെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നടിച്ചിരിക്കുകയാണ് ശശി തരൂര്‍. 

നേതൃത്വത്തിലെ അവ്യക്തത കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ചു തുടങ്ങിയെന്ന് ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് നാഥനില്ലാക്കളരിയാണ്. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി വാതിലുകള്‍ തുറന്നിടണമെന്നും തരൂര്‍ പറഞ്ഞു

വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ അടക്കം എല്ലാ സ്ഥാനങ്ങളിലേക്കും ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണം. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ആളില്ലാത്തത് പാര്‍ട്ടിയെ ബാധിക്കുന്നുണ്ട്. നേതൃത്വത്തില്‍ ഒരു യുവനേതാവ് വരുന്നതായിരിക്കും ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുകയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗിനെ പിന്താങ്ങി ശശി തരൂര്‍ പറഞ്ഞു. പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയാകുന്നതാണ് കൂടുതല്‍ ഉചിതമെന്നും തരൂര്‍ വ്യക്തമാക്കി. നേതൃത്വമില്ലായ്മയില്‍ അസംതൃപ്തനാണെന്ന് വ്യക്തമാക്കിയ തരൂര്‍ ഇനിയിത് കണ്ടു നില്‍ക്കാനാവില്ലെന്ന് തുറന്നടിച്ചു.

ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മാതൃകയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. നേതൃത്വത്തില്‍ കൃത്യമായ വ്യക്തത ഇല്ലാത്തത് പാര്‍ട്ടിയെ ബാധിക്കുന്നുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഇക്കാര്യം ഗൗരവമായി ചിന്തിച്ചു തുടങ്ങണം. ഇനിയും താമസം വരാതെ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നും ശശി തരൂര്‍ പറഞ്ഞു.

നോമിനേറ്റ് ചെയ്തുവരുന്ന പ്രസിഡന്റ് ഇനി വേണ്ട, സംഘടനാ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് ഉണ്ടാവണം. പ്രസിഡന്റിനായി പാര്‍ട്ടി ജനങ്ങളെ സമീപിക്കട്ടെയെന്നാണ് തരൂര്‍ പറയുന്നത്. ജനങ്ങള്‍ക്ക് വിശ്വാസമുള്ളയാള്‍ അധ്യക്ഷനാവണം സംഘടനയെ ഒരു യുവാവ് നയിക്കാന്‍ സമയമായെന്നും തരൂര്‍ വ്യക്തമാക്കുന്നു.

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി സമയ പരിധി നല്‍കിയെങ്കിലും ഒന്നും നടന്നില്ല. രാജി വച്ച രാഹുല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. അതേസമയം സമീപ ദിവസങ്ങളിലായി പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംഘടന കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നുണ്ട്.

തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് ഉച്ചക്കാണ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവക്കുന്നതായി രാഹുല്‍ ഗാന്ധി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചത്. 25ന് പ്രവര്‍ത്തക സമിതി ചേര്‍ന്നപ്പോഴും നിലപാടില്‍ ഉറച്ചുനിന്നു. ഒരു മാസത്തിനകം ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ കണ്ടെത്താനായിരുന്നു നിര്‍ദേശം. രാഹുലിന്റെ മനസിളകുമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കള്‍. അതുണ്ടായില്ല. 

മുതിര്‍ന്ന നേതാക്കളുമായി തുറന്ന ചര്‍ച്ചക്ക് പോലും രാഹുല്‍ തയ്യാറായില്ല. തകര്‍ന്ന പാര്‍ട്ടിയെ ആരെ ഏല്‍പിക്കുമെന്നതിന് നേതാക്കള്‍ക്ക് ഉത്തരമില്ല. ഇതുവരെ ഫലപ്രദമായ ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല. രാഹുലിന്റെ രാജിപ്രഖ്യാപനവും സംഘടനകാര്യങ്ങളില്‍ നിന്നുള്ള വിട്ട് നില്‍പും വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ സമീപ ദിവസങ്ങളിലായി അയവുവന്നിട്ടുണ്ട്. പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെങ്കിലും നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നേതാക്കളെ രാഹുല്‍ കൂടിക്കാഴ്ചക്ക് വിളിച്ചു. രാഹുല്‍ നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനയാകാമിതെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ പുറത്തിറങ്ങുന്ന എല്ലാ ഉത്തരവുകളും രാഹുലിന്റെ അനുമതിയോടെയാണെന്നും നേതാക്കള്‍ വ്യക്തമാക്കി. ഈയൊരു സാഹചര്യത്തിലാണ് ശശി തരൂരിന്റെ പ്രസ്താവന വരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends