പത്തനംതിട്ട കൃഷ്ണ ജ്വല്ലറിയില്‍ മോഷണം നടത്തി രക്ഷപ്പെട്ട നാലു പേര്‍കൂടി പിടിയിലായി... സേലത്ത് പോലീസിന്റെ വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്, സ്വര്‍ണവും പണവുമായി ഒരാള്‍ രക്ഷപ്പെട്ടതായും പോലീസ്

പത്തനംതിട്ട കൃഷ്ണ ജ്വല്ലറിയില്‍ മോഷണം നടത്തി രക്ഷപ്പെട്ട നാലു പേര്‍ തമിഴ്‌നാട് സേലത്ത് പിടിയിലായി. പോലീസിന്റെ വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. എന്നാല്‍ സ്വര്‍ണവും പണവുമായി ഒരാള്‍ രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. പത്തനംതിട്ട പോലീസ് സേലത്തേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം ജ്വല്ലറി ജീവനക്കാരന്‍ അക്ഷയ് പാട്ടീലിനെ പോലീസ് പിടികൂടിയിരുന്നു. ജീവനക്കാരനെ ബന്ദിയാക്കിയാണ് മോഷണം നടന്നത്. നാലു കിലോഗ്രാം സ്വര്‍ണവും 13 ലക്ഷം രൂപയുമാണ് സംഘം കവര്‍ന്നത്.
ജ്വല്ലറിയിലെ മുന്‍ ജീവനക്കാരനും മഹാരാഷ്ട്ര സ്വദേശിയുമായ അക്ഷയ് പട്ടേലിനെ ഞായറാഴ്ച പിടികൂടിയിരുന്നു. സംഘത്തില്‍ ഉണ്ടായിരുന്ന മഹാരാഷ്ട സ്വദേശിയും ജ്വല്ലറിയിലെ മുന്‍ ജീവനക്കാരനുമായ അക്ഷയ പട്ടേലിനെയാണ് പത്തനംതിട്ട പൊലീസ് കോഴഞ്ചേരി തൊക്കമലയില്‍ നിന്നും പിടികൂടിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടു കൂടിയാണ് പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അഞ്ചംഗ സംഘം നാല് കിലോ സ്വര്‍ണം കവര്‍ന്നത്.
മോഷ്ടാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന അക്ഷയ് പട്ടേലിനെ കവര്‍ച്ചാസംഘം വാഹനത്തില്‍വെച്ച് മര്‍ദ്ദിച്ച് വഴിയില്‍ ഇറക്കി വിട്ടതായും പിന്നീട് ഇയാള്‍ തന്നെ പൊലിസില്‍ വിവരം അറിയിച്ചതായുമാണ് പറയുന്നത്. എന്നാല്‍, ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha






















