Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കല്ലേറിനിടെ അഭിനന്ദനം... കസ്റ്റഡി മരണത്തിലും ലാത്തിച്ചാര്‍ജിലും ഉള്‍പ്പെടെ കല്ലെറിയുന്നവര്‍ കാണണം പോലീസിന്റെ ആത്മാര്‍ത്ഥത; ആരും വാദിക്കാനില്ലാത്ത ഒരു ചായക്കടക്കാരന്റെ മകളെ ഒരു തെളിവും അവശേഷിപ്പിക്കാതെ കൊന്ന് കുഴിച്ചു മൂടിയപ്പോള്‍ തുണയായത് കേരള പോലീസ്; ലോകോത്തര നിലവാരം പുലര്‍ത്തിയ അന്വേഷണത്തിലൂടെ പുറത്തായത് വലിയൊരു കൊലപാതകം 

29 JULY 2019 11:08 AM IST
മലയാളി വാര്‍ത്ത

പോലീസിന് വളരെ കഷ്ടകാലമാണിത്. എന്തൊക്കെ ആത്മാര്‍ത്ഥ പ്രവര്‍ത്തനം നടത്തിയാലും അതെല്ലാം വിസ്മൃതിയിലായിപ്പോകും. കസ്റ്റഡി കൊലപാതകങ്ങളും ലാത്തിച്ചാര്‍ജും കാരണം വല്ലാത്ത പ്രതിരോധത്തിലുമാണ് പോലീസ്. അതേസമയം ആരോരുമില്ലാത്തവര്‍ക്ക് പോലീസ് തുണയാകുന്ന കാഴ്ചകളും നടക്കുന്നുണ്ട്. ഇത് നമ്മള്‍ കാണാതെ പോകരുത്. 

തിരുപുറം പുത്തന്‍കട ജോയ്ഭവനില്‍ രാഖിയുടെ കൊലപാതകം കേവലം ഒരു തിരോധാനം മാത്രമായേനെ. പട്ടാളക്കാരനെ പിടിക്കാന്‍ കഴിയില്ലെന്ന നിലപാടിനും അന്ത്യം കുറിച്ചു. ആരോരുമില്ലാത്ത ചായക്കടക്കാരനായ രാജന്റെ വേദന കണ്ടറിഞ്ഞ് തന്നെയാണ് പോലീസ് അന്വേഷണം നടത്തിയതും പ്രതികളെ പിടികൂടിയതും. വിവാഹത്തില്‍ നിന്നും പിന്മാറണമെന്ന് രാഖി അഖിലിന്റെ പ്രതിശ്രുത വധുവിനോട് പറഞ്ഞതാണ് കൊലയ്ക്ക് കാരണമെന്നാണ് അഖില്‍ അന്തിമ മൊഴി നല്‍കിയിരിക്കുന്നത്. മുഖ്യപ്രതിയായ അഖിലിനെ ഇന്ന് അമ്പൂരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രാഖിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്തുകയാണ് പോലീസിന്റെ പ്രധാനലക്ഷ്യം. ഇതിനായി മൃതദേഹം കണ്ടെടുത്ത പറമ്പിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തും. അഖിലിനെ ഇന്ന് കോടതിയിലും ഹാജരാക്കും. അഖിലിനേയും രണ്ടാം പ്രതി രാഹുലിനേയും കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷയും പോലീസ് കോടതിയില്‍ നല്‍കും.


ആരുമറിയാതെ പോകുമായിരുന്ന ഈ കൊലപാതകത്തിന്റെ ചുരുളഴിച്ചത് തിരുവനന്തപുരം റൂറല്‍ എസ് പി പി കെ മധുവിന്റേയും നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാറിന്റെയും ഇടപെടലുകളാണ്. ഇതിനൊപ്പം ഇന്‍സ്‌പെക്ടര്‍ രാജീവ്, എസ്‌ഐ സജീവ് എന്നിവരുള്‍പ്പെട്ട സംഘവും തന്ത്രപരമായി പ്രതികളെ കുടുക്കി. തുടക്കത്തില്‍ രാഖി മോളുടെ തിരോധാനത്തില്‍ വേണ്ടത്ര കാര്യക്ഷമത പൊലീസ് കാട്ടിയിരുന്നില്ല. എന്നാല്‍ രാഖിയുടെ അച്ഛന്‍ രാജന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കാര്യങ്ങള്‍ മാറ്റി മറിച്ചു. കാണാതായവരുടെ കൂട്ടത്തില്‍ എഴുതിത്തള്ളേണ്ട പരാതി അങ്ങനെ എസ്പിയുടെ കണ്ണിലെത്തി. ഡിവൈഎസ്പിയോട് വേണ്ടത്ര ഗൗരവം കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ പൊലീസ് ഉണര്‍ന്നു. പിന്നെ അതീവ രഹസ്യമായി പഴുതുകള്‍ അടച്ച് അന്വേഷണം. ഒടുവില്‍ ആദര്‍ശെന്ന കച്ചിത്തുരുമ്പും കിട്ടി. ഇതോടെ അഖിലിന്റെ പണിതീരാത്ത വീട്ടില്‍ മൃതദേഹം കുഴിച്ചിട്ടടെത്തു പൊലീസ് സംഘം എത്തി. നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ രാജീവ്, എസ്‌ഐ സജീവ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പഴുതടച്ച് കുരുക്കിയത്.

രാഖി മോളൂടെ മൊബൈല്‍ ടവര്‍ അമ്പൂരിയില്‍ കണ്ടപ്പോള്‍ തന്നെ എല്ലാം പൊലീസിന് വ്യക്തമായിരുന്നു. എന്നാല്‍ തെളിവുകള്‍ അനിവാര്യതയായിരുന്നു. ആദര്‍ശ് കുടുങ്ങിയതോടെ അതെല്ലാം ഒന്നൊന്നായി പുറത്തു വന്നു. കേരളം ഞെട്ടിയ പെരുമ്ബാവൂരിലെ ജിഷാ കേസ് അന്വേഷണത്തിലെ പ്രത്യേക സംഘത്തിലെ പ്രധാനിയായിരുന്നു പികെ മധു. അന്ന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന മധുവാണ് അമീര്‍ഉള്‍ ഇസ്ലാമിനെ പോലും പൊക്കിയത്. ക്രൈംബ്രാഞ്ചിലെ അന്വേഷണ മികവുമായി മധു തിരുവനന്തപുരം റൂറലിലെത്തിയപ്പോള്‍ മുന്നില്‍ വന്ന ആദ്യ വെല്ലുവിളിയായിരുന്നു രാഖിയുടെ തിരോധാനം. അതിനും ഒടുവില്‍ ഉത്തരം കണ്ടെത്തി. രാഖിയുടെ മൃതദേഹം കണ്ടെത്തിയ ജൂലായ് 24വരെ മകള്‍ തിരിച്ചെത്തുമെന്ന വിശ്വാസത്തിലായിരുന്നു അച്ഛന്‍ രാജന്‍. ജൂണ്‍ 21ന് വീട്ടില്‍നിന്നു പോകുമ്‌ബോള്‍ രാഖി സന്തോഷവതിയായിരുന്നു. രാഖി എറണാകുളത്ത് എത്തിയശേഷം വീട്ടുകാരെ വിളിക്കാത്തതാണ് സംശയത്തിന് ഇടനല്‍കിയത്.

കഞ്ചാവ് മണിയന്റെ വാഴ കൃഷിക്കുള്ള കുഴിയെടുക്കല്‍ പൊളിച്ചത് ജിഷയുടെ ഘാതകനെ പൊക്കിയ റൂറല്‍ എസ്പി പികെ മധുവിന്റെ കര്‍ശന നിര്‍ദ്ദേശങ്ങളായിരുന്നു. അമ്ബൂരി കൊലയില്‍ റൂറല്‍ എസ് പിയുടെ മേല്‍നോട്ടത്തില്‍ പഴുതുകള്‍ അടച്ച് പ്രതികളെ കുടുക്കിയത് പൂവാര്‍ പൊലീസ് തന്നെയാണ്. ആദര്‍ശില്‍ നിന്നും പട്ടാളക്കാരന്റെ വീട്ടിലെ കുഴിയിലേക്ക് അന്വേഷണമെത്തിച്ചത് ഡിവൈഎസ്പി അനില്‍കുമാറിന്റെ ജാഗ്രതയും നിര്‍ണ്ണായക നിര്‍ണ്ണായകമായത് രാപകലില്ലാതെ പൂവാറിലെ സിഐ രാജീവും എസ് ഐ സജീവും നടത്തിയ അധ്വാനംവും. ഇതില്‍ നിര്‍ണ്ണായകമായത് അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമാണ്. ഇത്തരമൊരു ഹര്‍ജി നല്‍കിയില്ലെങ്കില്‍ ജെസ്‌നയുടെ തീരോധാനത്തിന് സമാനമായ കേസായി രാഖിയുടെ മരണവും എഴുതി തള്ളുമായിരുന്നു. ഇതിന് വേണ്ടിയാണ് രാഖിയുടെ ഫോണില്‍ നിന്ന് ചെന്നൈയിലേക്ക് ഒളിച്ചോടിയെന്ന സന്ദേശം തന്റെ ഫോണിലേക്ക് അഖില്‍ തന്നെ അയച്ചത്.

യുവതിയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതികളെ അതിവേഗം അറസ്റ്റ് ചെയ്ത പൊലീസിന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹമാണ്. രാഖി കൊലക്കേസിലെ പ്രതികളായ അഖില്‍, രാഹുല്‍, ആദര്‍ശ് എന്നിവരെ ദിവസങ്ങള്‍ക്കകമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഖിയുടെ മൊബൈല്‍ സിം ട്രാക്കു ചെയ്തുനടത്തിയ അന്വേഷണത്തില്‍ അമ്ബൂരിയില്‍ എത്തിയതായി അറിയാന്‍ കഴിഞ്ഞു. തുടര്‍ന്നു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ ജൂലൈ 24ന് ഉപ്പിട്ട് കുഴിച്ചുമൂടിയ നിലയില്‍ രാഖിയുടെ ശരീരം കണ്ടെത്തി. പിന്നെയെല്ലാം വളരെ വേഗത്തില്‍ 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (5 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (8 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (12 hours ago)

Malayali Vartha Recommends