Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഗീതാ ഗോപി എം എല്‍ എ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ പോലീസില്‍ പരാതി

29 JULY 2019 11:40 AM IST
മലയാളി വാര്‍ത്ത

ഗീതാ ഗോപി എം എല്‍ എ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ പോലീസില്‍ പരാതി. തൃശ്ശൂര്‍ ചേര്‍പ്പ് പോലീസിന് ഗീത നേരിട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും എം എല്‍ എ പരാതി നല്‍കും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതയായ തന്നെ ജാതീയമായി അധിക്ഷേപത്തിനിരയാക്കിയെന്നാണ് ഗീതയുടെ പരാതി.

ചേര്‍പ്പ്തൃപ്രയാര്‍ റോഡ് നന്നാക്കാത്തതിന് ഉത്തരവാദി എം എല്‍ എയാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഗീതയെ തടഞ്ഞിരുന്നു. ഈ റോഡില്‍ ഒരു അപകടം ഉണ്ടായതിനു പിന്നാലെയായിരുന്നു ഇത്. തുടര്‍ന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്ന വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഗീത പി ഡബ്ല്യൂ ഡി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പി ഡബ്ലൂ ഡി ഉദ്യോഗസ്ഥരും എം എല്‍ എയും തമ്മില്‍ പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ച നടത്തുകയും ചെയ്തു. എം എല്‍ എ പോയതിനു ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. എം എല്‍ എ നടത്തുന്നത് നാടകമാണെന്ന് ആരോപിക്കുകയും ഗീത കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച് പ്രതിഷേധസമരം നടത്തുകയും ചെയ്യുകയായിരുന്നു. തൃശ്ശൂരിലെ നാട്ടികയില്‍നിന്നുള്ള സി പി ഐയുടെ എം എല്‍ എയാണ് ഗീത.

അതേ സമയം  എം.എല്‍.എ ഇരുന്നിടത്ത് ചാണകവെള്ളം തളിച്ച പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉയരുകയാണ്. ചേര്‍പ്പ് തൃപ്രയാര്‍ റോഡ് തകര്‍ച്ചയെ തുടര്‍ന്ന് സിവില്‍ സ്‌റ്റേഷന് മുന്നില്‍ ഗീത ഗോപി കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ഈ പ്രവര്‍ത്തി. ചാണകവെള്ളം തളിച്ചത് യൂത്ത് കോണ്‍ഗ്രസുകാരുടെ രാഷ്ട്രീയ സംസ്‌കാരമാണെന്ന് മന്ത്രി കെ.കെ.ഷൈലജയും പ്രതികരിച്ചിരുന്നു

പ്രതിഷേധം കഴിഞ്ഞതിന് ശേഷം സിവില്‍ സ്‌റ്റേഷനിലെ പൊതരമരാമത്ത് ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ചേര്‍പ്പ് തൃപ്രയാര്‍ റോഡില്‍ മാസങ്ങളായി നിരവധി വാഹനാപകടങ്ങള്‍ നടന്നിരുന്നു. ഇത് എം.എല്‍.എയുടെ ശ്രദ്ധയില്‍ പെടുകയും അവരുടെ കണ്‍മുന്നില്‍ അപകടം നടന്നപ്പോള്‍ സിവില്‍ സ്‌റ്റേഷന് മുന്നില്‍ എത്തി പ്രതിഷേധിക്കുകയായിരുന്നുപ്രതിഷേധത്തെ തുടര്‍ന്ന് അടിയന്തരമായി റോഡ് പ്രവൃത്തികള്‍ തുടങ്ങുകയും എം.എല്‍.എ അടക്കമുള്ള നേതൃത്വത്തില്‍ പ്രവൃത്തികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നു. എം.എല്‍.എ നടത്തിയത് സമരനാടകമാണെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായെത്തി എം.എല്‍.എ ഇരുന്ന സ്ഥലത്ത് ചാണകവെള്ളം തളിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (5 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (8 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (12 hours ago)

Malayali Vartha Recommends