ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

പത്താം ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച സമരം തുടങ്ങി. ജോലിക്കെത്താത്ത ജീവനക്കാര്‍ക്കെതിരെ ഡയസ്‌നോണ്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ഭാഗീകമായി ബാധിച്ചിട്ടുണ്ട്. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ്, അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി എന്നിവയുടെ നേതൃത്വത്തിലാണു പണിമുടക്ക്. 2014 ജൂലൈ ഒന്നുമുതല്‍ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, അഞ്ചു വര്‍ഷ തത്ത്വം അടിസ്ഥാനമാക്കി ശമ്പള പരിഷ്‌കരണം നടപ്പാക്കുക, 30,500 തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്നും ജീവനക്കാര്‍ പിന്മറണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























