Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

അമിതഭാരം കയറ്റിയോടുന്ന ചരക്കുവാഹനങ്ങള്‍ക്ക് ഇനി പിടിവീഴും...

29 JULY 2019 11:36 AM IST
മലയാളി വാര്‍ത്ത

അമിതഭാരം കയറ്റിയോടുന്ന ചരക്കുവാഹനങ്ങള്‍ക്ക് ഇനി പിടിവീഴും. പിടിവീണാലോ ഡ്രൈവര്‍ക്ക് ആറ് മാസം അകത്തു കിടക്കാം. മൂന്ന് വര്‍ഷത്തേക്ക് ലൈസന്‍സും റദ്ദാവും. കേന്ദ്ര ഗതാഗതമന്ത്രാലയം സംസ്ഥാന ആര്‍.ടി.സികള്‍ക്കയച്ച സര്‍ക്കുലറിലാണ് ഇതുസംബന്ധിച്ച നിര്‍ദേശമുള്ളത്.
റോഡുകള്‍ പൊതുസ്വത്താണെന്നും അമിതഭാരം കയറ്റിയോടുന്നത് മൂലം ദേശീയപാതക്കടക്കം തകരാറുണ്ടാകുകയാണെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമെ പൊതുമുതല്‍ നശിപ്പിച്ചതിന് വാഹന ഉടമക്കെതിരെ കേസെടുക്കാനും പിഴ ചുമത്താനും നിര്‍ദേശമുണ്ട്.

ചരക്കുവാഹനങ്ങളുടെ ശേഷിക്കനുസരിച്ച് കയറ്റാവുന്ന ലോഡിന്റെ അളവ് (ഗ്രോസ് വെഹിക്കിള്‍ വെയിറ്റ്ജി.വി.ഡബ്ല്യു) പെര്‍മിറ്റില്‍ കാണിച്ചിരിക്കും. ഈ അളവ് അധികരിച്ച് ഭാരം കയറ്റുന്ന വാഹനങ്ങള്‍ക്കാണ് കടുത്ത നടപടി വരുന്നത്. നിലവില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് മൂന്ന് മാസം ലൈസന്‍സ് റദ്ദാക്കലാണ് നടപടി. അമിതഭാരം കയറ്റിപ്പോകുന്ന ചെറുതും വലുതുമായ ലോറികള്‍ അപകടങ്ങള്‍ക്കിടയാക്കുന്നതായി വ്യാപക പരാതിയുണ്ട്. ഇത്തരം ചട്ടലംഘനങ്ങള്‍ പിടികൂടാന്‍ പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ ശ്രമിക്കാറുമില്ല. ചെറിയ വാഹനങ്ങളില്‍ പോലും നിയമപ്രകാരം അനുവദിച്ചതിന്റെ ഇരട്ടിയിലധികം ഭാരം കയറ്റിപ്പോകുന്നത് പതിവ് കാഴ്ചയാണ്.
വാഹനത്തിന്റെ ഇരുവശങ്ങളിലേക്കും തള്ളിനില്‍ക്കുന്ന നിലയില്‍ ചരക്കുകള്‍ കൊണ്ടുപോകുന്നത് മറ്റ് വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് മണല്‍, സിമന്റ്, കമ്പി തുടങ്ങിയ നിര്‍മാണവസ്തുക്കളുമായെത്തുന്ന ലോറികളും നിയമം ലംഘിക്കുന്നു. എംസാന്‍ഡുമായി പോകുന്ന ലോറികള്‍ മിക്കവാറും 15 ടണ്‍ വരെയാണ് അധികമായി കയറ്റുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (5 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (8 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (12 hours ago)

Malayali Vartha Recommends