Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പട്ടാപ്പകൽ പത്തനംതിട്ടയെ ഞെട്ടിച്ച് വൻ സ്വർണക്കവർച്ച:- അതിബുദ്ധിയിൽ അടിപതറിയ ജ്വലറി കള്ളന്മാർ പോലീസ് വലയിൽ...

29 JULY 2019 11:59 AM IST
മലയാളി വാര്‍ത്ത

കൃഷ്ണ ജ്വവലറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ മോഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രതികളും പൊലീസിന്റെ കസ്റ്റഡിയിലായി. തമിഴ്‌നാട്ടില്‍ സേലത്ത് വച്ച് ഇന്ന് പുലര്‍ച്ചെ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. അവസാനം പിടിയിലായ മോഷ്!ഠാവില്‍ നിന്നും കളവുപോയ സ്വര്‍ണവും പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെല്ലാം മഹാരാഷ്ട്രയില്‍ നിന്നുമുള്ളവരാണ്. നാല് കിലോ സ്വര്‍ണവും പതിമൂന്ന് ലക്ഷം രൂപയും ഇന്നലെയാണ് കവര്‍ന്നത്.

കവര്‍ച്ചയുടെ സൂത്രധാരനും ജ്വവലറി ജീവനക്കാരനുമായ അക്ഷയ് പാട്ടീലിനെ ഇന്നലെ തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇന്നലെ വൈകിട്ട് 5:15ന് സിവിള്‍ സ്‌റ്റേഷനടുത്തുള്ള സെന്റ് ലൂക്ക് ആശുപത്രിക്ക് സമീപമുള്ള സ്വര്‍ണക്കടയിലാണ് കവര്‍ച്ച നടന്നത്. മഹാരാഷ്ട്രയില്‍ നിന്നുമുള്ള വാഹനത്തിലാണ് മോഷണസംഘം ജ്വലറി കവര്‍ച്ച ചെയ്യാനെത്തിയത്. സ്വര്‍ണാഭരണം വാങ്ങണമെന്ന് പ്രദേശവാസിയായ ഇടപാടുകാരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കടയുടമ ജ്വവലറി തുറന്നുവച്ചത്. ഉടമ വിളിച്ചറിയിച്ചതനുസരിച്ചു ജീവനക്കാരനായ സന്തോഷ് എത്തിയാണു വൈകുന്നേരം കട തുറന്നത്. കട തുറന്നപ്പോള്‍ മറ്റൊരു ജീവനക്കാരനായ അക്ഷയ് പാട്ടീലിനൊപ്പം എത്തിയ നാലംഗ സംഘം, സന്തോഷിനെ അടിച്ചുവീഴ്ത്തി വായില്‍ തുണി തിരുകി ജ്വല്ലറിയുടെ പിന്നിലെ മുറിയിലിട്ടു മര്‍ദിച്ചു. അക്ഷയ് പാട്ടീലും ഇവര്‍ക്കൊപ്പം കൂടി. സന്തോഷിനെ മര്‍ദിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കടയില്‍ സ്വര്‍ണം വാങ്ങാനായി ഇടപാടുകാരന്‍ കുടുംബസമേതം എത്തി. ഇതറിഞ്ഞു പുറത്തെത്തിയ അക്ഷയ് പാട്ടീല്‍ ഒന്നും സംഭവിക്കാത്ത രീതിയില്‍ പെരുമാറുകയും അവര്‍ ആവശ്യപ്പെട്ട സ്വര്‍ണം നല്‍കുകയും ചെയ്തു.

ഈ സമയത്ത് ഇവിടെ എത്തിച്ചേര്‍ന്ന മോഷ്ടാക്കളെ അക്ഷയ് പാട്ടീല്‍ കടയുടെ ലോക്കര്‍ റൂമില്‍ ഒളിപ്പിക്കുകയായിരുന്നു. കടയിലെ മറ്റൊരു ജീവനക്കാരനായ സന്തോഷിന്റെ കൈയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍. വീട്ടിലായിരുന്നു സന്തോഷ് ജ്വവലറിയിലെത്തി ലോക്കര്‍ തുറക്കാന്‍ തുടങ്ങവേയാണ് മോഷ്ടാക്കള്‍ ഇയാളെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ട ശേഷം ലോക്കറിലെ സ്വര്‍ണാഭരണവും പണവും കവര്‍ന്നത്. ഇങ്ങനെയാണ് പൊലീസ് ഭാഷ്യം.

ഈ സമയം കൗണ്ടറിലെ സ്വര്‍ണാഭരണങ്ങള്‍ ഇടപാടുകാരന് കാണിച്ചുകൊടുക്കുകയായിരുന്നു അക്ഷയ് പാട്ടീല്‍. ശബ്ദം കേട്ട ഇടപാടുകാരന്റെ ശ്രദ്ധ ലോക്കര്‍ റൂമിലേക്ക് എത്തിയതോടെ അക്ഷയ് പാട്ടീലും മോഷ്ടാക്കളും പുറത്തേക്ക് ഇറങ്ങിയോടി വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഇടപാടുകാരന്‍ കടയുടമ സുരേഷ് സേട്ടിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ അക്ഷയ്ക്ക് മേല്‍ സംശയം വരാതിരിക്കാന്‍ ഇയാളെ മോഷ്ടാക്കള്‍ വഴിയില്‍ ഇറക്കിവിട്ടു. പൊലീസ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (5 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (8 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (12 hours ago)

Malayali Vartha Recommends