Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ മകള്‍ അലെയ്ഡ ഗുവേര ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

29 JULY 2019 01:34 PM IST
മലയാളി വാര്‍ത്ത

വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ മകള്‍ അലെയ്ഡ ഗുവേര ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ നിന്ന് ഇന്നലെ രാത്രി എട്ടിന് തലസ്ഥാനത്തെത്തിയ അലെയ്ഡയെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, യുവജന കമീഷന്‍ അധ്യക്ഷ ചിന്ത ജെറോം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍ എന്നിവരെയും സന്ദര്‍ശിച്ചു. ഇന്ന് രാത്രി 
സി.പി.എം, സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 31ന് ഇ എം എസ് അക്കാദമി സന്ദര്‍ശിച്ചശേഷം രാത്രി കണ്ണൂരിലേക്ക് പോകും. 

ആഗസ്ത് ഒന്നിന് കണ്ണൂരില്‍ ക്യൂബന്‍ ഐക്യദാര്‍ഢ്യസമിതിയും പുസ്തക പ്രസാധന രംഗത്തെ വനിതാ കൂട്ടായ്മയായ സമതയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംബന്ധിക്കും. രണ്ടിന് രാവിലെ അങ്കമാലിയില്‍ കെജിഒഎ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കും. പകല്‍ 3.30ന് എറണാകുളത്ത് ക്യൂബന്‍ ഐകദാര്‍ഢ്യസമിതി സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംബന്ധിക്കും. ഏറെ ആവേശകരമായിരുന്നു, ധീര വിപ്ലവകാരി ചെഗുവേരയുടെ മകള്‍ ഡോ അലൈഡ ഗുവേരയുമായുള്ള കൂടിക്കാഴ്ച എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. കേരള സന്ദര്‍ശനത്തിനെത്തിയ ഡോ അലൈഡയുമായി രാവിലെ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച നടത്തിയത്. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം സഖാവ് എം എ ബേബിയും കൂടെ ഉണ്ടായിരുന്നു. 

ക്യൂബന്‍ യാത്രകളും ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനവും കേരളവുമെല്ലാം നിറഞ്ഞു നിന്നതായിരുന്നു അര മണിക്കൂര്‍ നീണ്ട സംഭാഷണം. യാത്രയുടെ ക്ഷീണമുണ്ടെന്ന് പറഞ്ഞെങ്കിലും അതെല്ലാം മറന്ന് ഡോ അലൈഡ സന്ദര്‍ശനത്തെ സജീവമാക്കി. സംഭാഷണമധ്യേ സഖാവ് ബേബിയാണ് ക്യൂബന്‍ യാത്രയെ കുറിച്ച് ഓര്‍മ്മിപ്പിച്ചത്. 1994 ല്‍ കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോള്‍ ക്യൂബയില്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ഞങ്ങള്‍. സമ്മേളനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അന്നവിടെ ഉണ്ടായിരുന്ന കാര്യം അലൈഡയും പങ്കുവെച്ചു. കേരളത്തിലേക്കുള്ള തന്റെ ആദ്യ യാത്രയും അവര്‍ ഓര്‍മ്മിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. 

കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വാദ്യകരമാണെന്നായിരുന്നു അലൈഡയുടെ അഭിപ്രായം. ചെഗുവേരയുടെ കുടുംബത്തെ കുറിച്ചും വിശദമായി അന്വേഷിച്ചറിഞ്ഞു. കുടുംബാംഗങ്ങളെ ഡോ അലൈഡയ്ക്ക് പരിചയപ്പെടുത്തി. ഒരുമിച്ച് പ്രഭാത ഭക്ഷണവും കഴിച്ചു. കണ്ണൂരിലും എറണാകുളത്തും നടക്കുന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ അവര്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ആവേശവും പങ്കുവെച്ചാണ് ഡോ. അലൈഡ യാത്ര പറഞ്ഞതെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്. അര്‍ജന്റീനയില്‍ ജനിച്ച് ക്യൂബയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടിയ ധീര വിപഌവകാരിയാണ് ചെ ഗുവേര.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (5 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (8 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (12 hours ago)

Malayali Vartha Recommends