Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ആഗസ്റ്റ് 1 മുതല്‍; സജ്ജമാക്കിയിരിക്കുന്നത് അത്യാധുനിക മോര്‍ച്ചറി കോംപ്ലക്‌സ്

29 JULY 2019 05:02 PM IST
മലയാളി വാര്‍ത്ത

കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആഗസ്റ്റ് ഒന്നു മുതല്‍ മെഡിക്കോ ലീഗല്‍ കേസുകളില്‍ പോസ്റ്റുമോര്‍ട്ടം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിലൂടെ കൊല്ലം, പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കും മെഡിക്കോ ലീഗല്‍ കേസുകളില്‍ വളരെദൂരം യാത്രചെയ്യാതെ ഈ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ സാധിക്കുന്നതാണ്. മെഡിക്കല്‍ കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അത്യാധുനിക മോര്‍ച്ചറി കോംപ്ലസ് സജ്ജമാക്കിയിരിക്കുന്നത്. ഫോറന്‍സിക് മെഡിസിനില്‍ ഉപരി പഠനത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

വിശാലമായൊരു മോര്‍ച്ചറി കോംപ്ലക്‌സാണ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന്റെ കീഴില്‍ സജ്ജമാക്കിയിരിക്കുന്നത്. ഒരേ സമയം രണ്ട് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ സാധിക്കും. ഏറ്റവും അത്യാധുനികമായ 2 ഇലട്രിക് ടേബിളുകളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഓട്ടോമെറ്റിക്കായി കഴുകാനുള്ള സംവിധാനം, വെള്ളത്തിന്റെ ക്രമീകരണം, ഉയര ക്രമീകരണം തുടങ്ങിയവ ഈ ടേബിളിന്റെ പ്രത്യേകതയാണ്. എം.സി.ഐ. നിഷ്‌കര്‍ഷിക്കുന്ന ക്ലാസ് മുറി, വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഗ്യാലറി, ഇന്‍ക്വസ്റ്റ് റൂം, പോലീസുകാര്‍ക്കുള്ള മുറി, വെയിറ്റിംഗ് റൂം, സെമിനാര്‍ ഹാര്‍ തുടങ്ങിയവയാണ് മോര്‍ച്ചറി കോപ്ലക്‌സിന്റെ സവിശേഷത.

16 മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള 16 ഓട്ടോമെറ്റിക് മോഡ്യുലാര്‍ കോള്‍ഡ് ചേമ്പര്‍ ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഓരോ ചേമ്പറും സ്വതന്ത്രമായി സജ്ജീരിച്ചിരിക്കുന്നത് കൊണ്ട് ഓരോ മൃതദേഹത്തിനും മതിയായ ശീതികരണം നല്‍കാന്‍ സാധിക്കുന്നു.

പോലീസുകാര്‍ക്ക് സിലബസിന്റെ ഭാഗമായി നിര്‍ബന്ധമായും ഫോറന്‍സിക് മെഡിസിന്‍ പഠനം ഉള്ളതിനാല്‍ അവര്‍ക്ക് പരിശീലനം നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രോസിക്യൂട്ടര്‍മാര്‍, മജിസ്‌ട്രേട്ടുമാര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കുന്ന സൗകര്യം ലഭ്യമാണ്. ആരോഗ്യ സര്‍വകലാശാലയുടെ ആയുര്‍വേദ, ഹോമിയോ അടക്കമുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗക്കാര്‍ക്കും ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഡോക്ടര്‍മാര്‍ക്കും ഫോറന്‍സിക് മെഡിസിനിലുള്ള പരിശീലനത്തിന് ഇവിടത്തെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗവും പോലീസ് സര്‍ജന്റെ ടീമും സജ്ജമാണ്. കൂടാതെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നിന്നും പോസ്റ്റുമോര്‍ട്ടം കാണാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. പോലീസുകാര്‍ കൊണ്ടുവരുന്ന കേസുകളില്‍ പൊട്ടന്‍സി ടെസ്റ്റ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം വഴിയാണ് നടത്തുന്നത്.

ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ ഒരു പോലീസ് സര്‍ജന്‍, ഒരു ഡെപ്യൂട്ടി പോലീസ് സര്‍ജന്‍, രണ്ട് അസിസ്റ്റന്റ് പോലീസ് സര്‍ജന്‍മാര്‍ എന്നിവരാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് മേല്‍നോട്ടം നല്‍കുന്നത്. എല്ലാവരും തന്നെ എം.ഡി. ബിരുദമുള്ള അനുഭവ പരിചയമുള്ള ഡോക്ടര്‍മാരാണ്. മോര്‍ച്ചറി കോപ്ലക്‌സിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 4 തസ്തികകള്‍ അടുത്തിടെ അനുവദിച്ചിരുന്നു. ഡോക്ടര്‍മാരും അനുബന്ധ സ്റ്റാഫുകളുമുള്‍പ്പെടെ മോര്‍ച്ചറി ക്ലോപ്ലക്‌സ് പൂര്‍ണ സജ്ജമാക്കിതിന് ശേഷമാണ് പോസ്റ്റുമോര്‍ട്ടം തുടങ്ങുന്നത്.

 

കൊല്ലം ജില്ലയിലെ സാധാരണക്കാരുടേയും തൊഴിലാളികളുടേയും പ്രധാന ചികിത്സാ കേന്ദ്രമായി കൊല്ലം മെഡിക്കല്‍ കോളേജിനെ വികസിപ്പിക്കാനുള്ള തീവ്ര പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നിരന്തരമായ സര്‍ക്കാരിന്റെ ഇടപെടലിലൂടെയാണ് 110 എം.ബി.ബി.എസ്. സീറ്റുകള്‍ നേടിയെടുത്തത്. കാത്ത്‌ലാബ്, ഡയാലിസിസ് യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നത് അന്തിമ ഘട്ടത്തിലാണ്. കൊല്ലത്തെ ജനങ്ങളുടെ സ്വപ്നമായിരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഇന്ന് മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (5 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (8 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (12 hours ago)

Malayali Vartha Recommends