സത്യം തെളിയുന്നതു വരെ മുന്നോട്ടു പോകുമെന്ന് ബിജു രമേശ്

ബാര്‍ കോഴക്കേസില്‍ സത്യം തെളിയുന്നതു വരെ മുന്നോട്ടുപോകുമെന്ന് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. ബാര്‍ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിജിലന്‍സിന് മുമ്പാകെ മൊഴി നല്കാനെത്തിയതായിരുന്നു അദ്ദേഹം. കേസില്‍ തെളിവുകള്‍ പുറത്തുവിടാന്‍ തുടങ്ങിയതോടെ തനിക്ക് പല ഭാഗങ്ങളില്‍ നിന്നും ഭീഷണിയുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ തന്റെ വീട്ടില്‍ അജ്ഞാതര്‍ അതിക്രമിച്ചു കടക്കാനും ശ്രമിച്ചു. ഈ സാഹചര്യത്തില്‍ തനിക്ക് പോലീസ് സംരക്ഷണം ആവശ്യമുണ്ടെന്നും ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്കുമെന്നും ബിജു രമേശ് അറിയിച്ചു. തനിക്ക് പിന്തുണ നല്കുമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബിജു രമേശ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























