ചീത്തവിളിച്ച് ആഞ്ഞടുത്തു... പട്ടാളക്കാരന്റേയും കഞ്ചാവുകാരന്റേയും ബുദ്ധികള്‍ ചേര്‍ന്നപ്പോള്‍ ദൃശ്യം സിനിമയേക്കാള്‍ വെല്ലുന്നതായി; ദൃശ്യം മോഡലില്‍ മൃതദേഹം കടത്താന്‍ ലക്ഷ്യം; രണ്ട് നാള്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരു തെളിവും ബാക്കിയുണ്ടാകുമായിരുന്നില്ല

പട്ടാളക്കാരനായ അഖിലിന്റെ കുശാഗ്ര ബുദ്ധി കണ്ട് പോലീസുകാരും ഞെട്ടിപ്പോയി. അതിവിദഗ്ധമായി കൊല നടത്തിയ ശേഷം തെളിവും അതുപോലെ നശിപ്പിക്കാനായിരുന്നു അമ്പൂരി രാഖിമോള്‍ കൊലപാതക കേസിലെ ഒന്നാം പ്രതി അഖിലിന്റെ പദ്ധതി. കുറ്റകൃത്യം കണ്ടുപിടിക്കപ്പെട്ടാലും ദൃശ്യം സിനിമയ്ക്കു സമാനമായി, തെളിവു ലഭിക്കാത്ത വിധം മൃതദേഹം മറ്റൊരിടത്തേക്കു മാറ്റുകയായിരുന്നു ഉദ്ദേശ്യമെന്ന് ഇന്നലെ ചോദ്യം ചെയ്യലിനിടെ അഖില്‍ പൊലീസിനോടു പറഞ്ഞു. ഈ ഉദ്ദേശ്യത്തോടെയാണ് മൃതദേഹം അഴുകാതിരിക്കാന്‍ ഉപ്പിട്ട കുഴിയില്‍ അടക്കം ചെയ്തത്.
രാഖിമോളുടെ അച്ഛന്‍ ഹൈക്കോടതിയില്‍ ഹേബിയസ്‌കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തതോടെ അഖിലിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അതോടെ പദ്ധതിയും പൊളിഞ്ഞു. ജൂണ്‍ 21ന് കൃത്യം നടത്തി മടങ്ങിയെങ്കിലും, രാഖിയെക്കുറിച്ച് വിവരം ലഭിക്കാതെ വരുമ്പോള്‍ വീട്ടുകാര്‍ അന്വേഷിക്കുമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും അഖിലിന് അറിയാമായിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്നും അങ്ങനെയെങ്കില്‍, സഹോരനായ രാഹുലും സുഹൃത്ത് ആദര്‍ശും ഏതെങ്കിലും ഘട്ടത്തില്‍ സത്യം വെളിപ്പെടുത്തിയേക്കുമെന്നും അഖില്‍ കണക്കുകൂട്ടി. അതിനാല്‍ ഇവരറിയാതെ മൃതദേഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റാനായിരുന്നു പദ്ധതി. ഇതു മുന്നില്‍ക്കണ്ടാണ് ജോലിസ്ഥലത്തേക്കു മടങ്ങിയെങ്കിലും ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ മാറിനിന്നത്.
അടുത്ത ദിവസം തന്നെ മറ്റാരും അറിയാതെ നാട്ടിലെത്തി, രാത്രിയില്‍ മൃതദേഹം മാറ്റാനും പദ്ധതി ആസൂത്രണം ചെയ്തു. ഇതിനായി അന്യസംസ്ഥാനക്കാരായ അടുത്ത സഹപ്രവര്‍ത്തകരുടെ സഹായം തേടാനും തീരുമാനിച്ചു.
അഖിലിനെ അമ്പൂരിയിലെത്തിച്ച് തെളിവെടുത്ത സമയത്ത് വലിയ പ്രതീഷേധമാണ് ഉണ്ടായത്. സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പൊലീസിന് മടങ്ങേണ്ടിവന്നു. തെളിവെടുപ്പിനിടെ അഖിലിനെ നാട്ടുകാരില്‍ ചിലര്‍ കല്ലെറിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇതോടെ ഇവരെ പിന്തിരിപ്പിക്കാന്‍ പൊലീസിന് ലാത്തിവീശേണ്ടിവന്നു. രാഖിമോളുടെ കൊലപാതകത്തില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്നും അവരെക്കൂടി അറസ്റ്റ് ചെയ്തശേഷം മതി തെളിവെടുപ്പെന്നും ആക്രോശിച്ചാണ് ജനക്കൂട്ടം നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയെയും സംഘത്തെയും തടഞ്ഞത്.
തെളിവെടുപ്പ് തടസ്സപ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ചിട്ടും പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. സംഭവം നടക്കുമ്പോള്‍ അഖിലിന്റെ പിതാവ് മണിയനടക്കമുള്ളവര്‍ വീട്ടിനുള്ളിലുണ്ടായിരുന്നു. പ്രതിഷേധം ഭയന്ന് ഇവര്‍ പുറത്തിറങ്ങിയില്ല. രാഖിയുടെ കഴുത്തില്‍ മുറുക്കിയ കയര്‍ എടുത്തുനല്‍കാമെന്ന് പറഞ്ഞ അഖിലിന്റെ കൈവിലങ്ങുകള്‍ പൊലീസ് അഴിച്ചുമാറ്റിയെങ്കിലും പ്രതിഷേധം കനത്തതോടെ തൊണ്ടിമുതല്‍ എടുക്കാനാകാതെ മടങ്ങുകയായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അഖിലിനെയും സഹോദരന്‍ രാഹുലിനെയും കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിട്ടുകിട്ടുന്നതിനായി പൊലീസ് ചൊവ്വാഴ്ച നെയ്യാറ്റിന്‍കര കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. കേസില്‍ പ്രതികളുടെ അച്ഛന്റെ പങ്കും അന്വേഷണ പരിധിയിലുണ്ട്. മൂന്നു പ്രതികളെയും ഒരുമിച്ച് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
r=
https://www.facebook.com/Malayalivartha






















