Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വ്യാജ ദിനേശ്‌ ബീഡി വിപണിയിലെത്തിച്ച്‌ കച്ചവടം പൊടിപൊടിച്ച് 60കാരൻ; വർഷങ്ങളായി നടത്തിവന്ന വ്യാജ ബീഡി വില്‍പനയിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച പ്രതിയുടെ മക്കൾ, കോളേജ് അധ്യാപകരും, ഡോക്ടറും:- യഥാര്‍ഥ ബീഡിയുടെ വില്‍പന കുത്തനെ ഇടിഞ്ഞതോടെ കമ്പനി നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയപ്പോൾ കോയ പെട്ടു- വീട്ടിൽ നിന്ന് മാത്രമായി പിടിച്ചെടുത്തത് 18,000 കെട്ട് വ്യാജ ബീഡി

30 JULY 2019 09:50 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഒരുകാലത്ത് പുകവലിക്കാര്‍ക്കിടയില്‍ തരംഗമായിരുന്നു ദിനേശ് ബീഡികള്‍. എന്നാല്‍ അത് വ്യാജമായി ഉണ്ടാക്കി വിറ്റ് കമ്പനി അധികൃതരെ തന്നെ കുത്തുപാളയെടുപ്പിച്ച് ഒരാളാണ് ഒപി മുഹമ്മദ്. ഈ തട്ടിപ്പു നടത്തി ഇയാള്‍ സമ്പാദിച്ചത് കോടികളാണ്. മക്കളെ പഠിപ്പിച്ച് വലിയ നിലയിലാക്കി എന്തായാലും ഇത്രയുംനാള്‍ കച്ചവടം നടത്തുന്നുണ്ടെങ്കിലും കോഴിക്കോട് താമരശേരി തച്ചംപൊയിലിലെ പുതിയാറമ്പത്ത് ഒ.പി.മുഹമ്മദ് കോയയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പോലീസിന് തെളിവ് പിടിച്ചെടുക്കാനായത്. മാത്രമല്ല അറസ്റ്റ് ചെയ്യാനെത്തിയ അന്വേഷണ സംഘത്തെ കബളിപ്പിച്ച് ഇയാള്‍ കടന്നുകളയുകയും ചെയ്തു.

ഇയാളെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. ഇയാളുടെ വീട്ടില്‍നിന്ന് 18,000 കെട്ട് വ്യാജ ബീഡിയും നിരവധി ലേബലുകളും പിടിച്ചെടുത്തിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈ.എസ്.പി: ടി.കെ.രത്നകുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ: കെ.പി. ഷൈന്‍, എ.എസ്.ഐ: വി.എ. മാത്യു, ക്രൈം സ്‌ക്വാഡിലെ സുരേഷ് കക്കറ, കെ.വി.രമേശന്‍ എന്നിവര്‍ താമരശേരി പോലീസിന്റെ സഹായത്തോടെ ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി അറിഞ്ഞത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ വര്‍ഷങ്ങളായി ഇയാള്‍ വ്യാജ ദിനേശ് ബീഡി വില്‍പന നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. വ്യാജ ബീഡി വില്‍പനയിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച ഇയാളുടെ മക്കളെല്ലാം ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവരാണ്. ഒരു മകനും മരുമകളും കണ്ണൂര്‍ ജില്ലയില്‍ കോളജ് അധ്യാപകനും ഡോക്ടറുമാണെന്ന് പോലീസ് പറഞ്ഞു.

വീടിന്റെ മുകളില്‍ കൊപ്ര ഉണക്കാനിട്ടതിനൊപ്പം അടുക്കുകളായി ഒളിപ്പിച്ച 18,000കെട്ട് വ്യാജ ദിനേശ് ബീഡി പോലീസ് പിടിച്ചെടുത്തു. വര്‍ഷങ്ങളായി വ്യാജ കച്ചവടം നടത്തുന്നുണ്ടെങ്കിലും മുഹമ്മദ് കോയ ഇതേവരെ പോലീസിന്റെ പിടിയിലായിട്ടില്ല. നേരത്തെ ദിനേശ് ബീഡി കേന്ദ്രസംഘം പ്രതിനിധികള്‍ മുഹമ്മദ് കോയയുടെ വീട്ടില്‍ പരിശോധനയ്ക്ക് വന്നിരുന്നുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശിവകാശിയിലെ മുരുകന്‍ എന്നയാള്‍ എത്തിച്ചുനല്‍കിയ വ്യാജബീഡിയുടെ സ്റ്റിക്കറും ലേബലുകളും ഇവിടെനിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുന്‍പ് വ്യാജബീഡി വിപണന രംഗത്തെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ബീഡി നിര്‍മിച്ച് കേരളത്തിലെത്തിക്കുന്ന ജോണ്‍സണ്‍, ശിവകാശിയിലെ മുരുകന്‍ എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളതെന്നു പോലീസ് പറഞ്ഞു. ഇതില്‍ ജോണ്‍സന്റെ നിര്‍മാണശാലയില്‍ മുന്നൂറിലേറെ പേര്‍ ജോലി ചെയ്യുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വ്യാജ ദിനേശ് ബീഡി നിര്‍മാണ സംഘത്തിലെ പ്രധാനിയാണ് മുഹമ്മദ് കോയ. ഇയാള്‍ക്ക് ഉന്നതങ്ങളില്‍ വലിയ ബന്ധമുള്ളയാളാണ്.

നിരവധി വാഹനങ്ങളാണ് ഇയാള്‍ക്കായി ബീഡികളുമായി കേരളത്തില്‍ ഓടുന്നത്. കോടികളുടെ കച്ചവടമാണ് ഇതുവഴി നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലാവരില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേരത്തെ ദിനേശ് ബീഡി വ്യാജമായി നിര്‍മിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച കണ്ണൂര്‍ രാമന്തളി കുന്നരുവിലെ വള്ളുവക്കണ്ടി രാജീവനെ അറസ്റ്റ് ചെയ്തതോടെയാണ് വ്യാജ ബീഡി നിര്‍മാണത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.

തുടര്‍ന്ന് സംഘത്തിലെ പ്രധാന കണ്ണികളായ എരുവാട്ടി സ്വദേശിയും വായാട്ടുപറമ്പിലെ ഏത്തക്കാട്ട് ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്കു താമസിക്കുന്നയാളുമായ അലകനാല്‍ ഷാജി ജോസഫ് (38), ഇയാള്‍ക്ക് വ്യാജ ബീഡി എത്തിച്ചുനല്‍കുന്ന പുതിയതെരു അരയമ്പത്തെ കരിമ്പിന്‍കര കെ. പ്രവീണ്‍ (43) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. യഥാര്‍ഥ ബീഡിയുടെ വില്‍പന കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ദിനേശ് കമ്പനിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു വ്യാജന്റെ സാന്നിധ്യം കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends