Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഇനി കളി മാറിമറിയും... ജേക്കബ് തോമസിനെ ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ് വന്നതോടെ അങ്കലാപ്പില്‍ സിപിഎം നേതാക്കള്‍; ആര്‍.എസ്.എസിനെ തള്ളിപ്പറയുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി; ആര്‍എസ്എസ് ലോകത്തിലെ എറ്റവും വലിയ സന്നദ്ധ സംഘടന

30 JULY 2019 01:50 PM IST
മലയാളി വാര്‍ത്ത

പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കിയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് വന്നിരിക്കുകയാണ്. രണ്ടു വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസ് കൂടുതല്‍ കരുത്തോടെയാണ് രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍എസ്എസ് വേദികളില്‍ ജേക്കബ് തോമസ് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെ വിധി വന്നതിന് ശേഷവും ആര്‍എസ്എസിനെ ശക്തമായി പിന്തുണച്ചാണ് ജേക്കബ് തോമസ് രംഗത്തെത്തിയത്. ഇതേ മാനസികാവസ്ഥയില്‍ ജേക്കബ് തോമസ് സര്‍വീസിലേക്കു വരുന്നത് സിപിഎമ്മിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. 

ആര്‍എസ്എസ് ലോകത്തിലെ എറ്റവും വലിയ സന്നദ്ധ സംഘടനയെന്നാണ് ജേക്കബ് തോമസ് ഇന്നലെ പറഞ്ഞത്. സര്‍വീസില്‍ നിന്ന് പിരിഞ്ഞാല്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പ്പര്യം പ്രകടിക്കുന്നുണ്ട്. അതൊരു രാഷ്ട്രീയ സംഘടനയേ അല്ല തികച്ചും സേവനോദ്ദേശത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസിനെ അറിയാന്‍ ശ്രമിച്ചാല്‍ കേരളത്തിലെ എല്ലാ ബുദ്ധി ജീവികളും കൂടെ ചേരുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. സ്വകാര്യ മാധ്യമത്തോട് സംസാരിക്കവേയാണ് ജേക്കബ് തോമസ് ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യയുടെ തനത് സംസ്‌കാരത്തിലൂന്നിയ വിദ്യാഭ്യാസവും പഴകാലത്തെ മൂല്യങ്ങളും ലളിത ജീവിതവും പുതുതലമുറയെ പഠിപ്പിക്കുന്ന സംഘടനയാണത്. നമ്മുടെ സംസ്‌കാരത്തെ പഠിപ്പിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ കൂടെ ചേരുന്നത് തെറ്റായി കാണുന്നില്ല. സേവനമാണ് സംഘടനകൊണ്ട് ലക്ഷ്യം വെയ്ക്കുന്നതെന്ന് ആര്‍എസ്എസിന്റെ പേരില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. സംഘടനയെ കുറിച്ച് ഒന്നും മനസ്സിലാക്കാതെ അത് ശരിയല്ല എന്ന് അഭിപ്രായം പറയാന്‍ പാടില്ലെന്നും ജേക്കബ് തോമസ് അറിയിച്ചു. 

അതേസമയം തന്റെ സസ്‌പെന്‍ഷനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് മനസ്സിലാക്കാനായി. ഈ കാലയളവില്‍ നിരവധി പാഠങ്ങള്‍ പഠിച്ചു. അതിനാല്‍ സസ്‌പെന്‍ഷനില്‍ വീട്ടില്‍ ഇരിക്കേണ്ടിവന്നത് ഒരു നഷ്ടമായി കാണുന്നില്ല. താന്‍ ഇനി ജോലിയില്‍ പ്രവേശിക്കണോ, വിആര്‍എസ് അനുവദിക്കണോ എന്നത് സംബന്ധിച്ചി ഇനി തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. തീരുമാനം എന്താകുമോ അതിനനുസരിച്ച് പ്രവര്‍ത്തിക്കും. 

മുപ്പത് വര്‍ഷം പല വകുപ്പുകളില്‍ ജോലി ചെയ്തു. എന്തെങ്കിലും നല്ല വശം മനസ്സിലാക്കി തന്നെ പൊതുപ്രവര്‍ത്തന രംഗത്ത് ആവശ്യമുണ്ടെങ്കില്‍ ജനങ്ങളാണ് ആവശ്യപ്പെടേണ്ടത്. അതല്ല നിലവിലുള്ളവരപ്പോലെയുള്ള ജനസേവകരെ മതിയെങ്കില്‍ അത് അങ്ങനെയാവട്ടേയെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.

ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. ജേക്കബ് തോമസ് നേരത്തെ വി.ആര്‍.എസിന് അപേക്ഷിച്ചിരുന്നു. ഇതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് മല്‍സരിക്കാനാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷ സംസ്ഥാനം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രത്തിന് നല്‍കുകയായിരുന്നു. അതിന് പിന്നാലെയാണ് കൂടുതല്‍ കരുത്തേടെ ജേക്കബ് തോമസ് സര്‍വീസിലേക്ക് തിരിച്ചു വരുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends