Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ കോടതി വിധി വന്ന ശേഷം താര പരിവേഷത്തോടെ ജേക്കബ് തോമസ്; അഴിമതിക്കെതിരായ ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ലെന്ന സന്ദേശമാണ് കോടതി വിധിയെന്നും, കേരളം ഇന്ത്യയുടെ ഭാഗമാണെന്നും, രാജ്യത്ത് ശക്തനായ ഭരണാധികാരിയുണ്ടെന്നും തുറന്നടിച്ച് ജേക്കബ് തോമസ്- പിണറായിയെ വീഴിക്കാന്‍ ജേക്കബ് തോമസിന്റെ തന്ത്രങ്ങള്‍...

30 JULY 2019 10:00 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ കോടതി വിധി വന്ന ശേഷം താര പരിവേഷമാണ് ഡിജിപി ജേക്കബ് തോമസിന് കാരണം. മറ്റൊന്നുമല്ല ആ വിധി പിണറായി വിജയനുള്ള ഒരു ഇരുട്ടടിയായിരുന്നു. അതുകൊണ്ടുതന്നെ പിണറായിക്കും സര്‍ക്കാരിനും ഒരു കൊട്ടുകൊടുക്കാന്‍ കിട്ടുന്ന അവസരം ഒന്നും അദ്ദേഹം പാഴാക്കുന്നുമില്ല, അഴിമതിക്കെതിരായ ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ലെന്ന സന്ദേശമാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ കോടതി വിധി നല്‍കുന്നതെന്നാണ് ഡി.ജി.പി ജേക്കബ് തോമസ് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള വിധി പ്രതീക്ഷിച്ചതാണ്. ഈ വിധിയെ അംഗീകരിച്ച് താങ്കള്‍ക്ക് സര്‍ക്കാര്‍ പുതിയ പദവി തരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് 'കേരളം ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയില്‍ ശക്തനായ ഒരു ഭരണകര്‍ത്താവുണ്ട്. അപ്പോള്‍ തീരുമാനമുണ്ടാകും' എന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി.

32 വര്‍ഷം സര്‍വീസുള്ള എന്നെ സര്‍ക്കാര്‍ അടിച്ചുപുറത്താക്കുകയായിരുന്നു. എനിക്കു പറയാനുള്ളതുപോലും കേള്‍ക്കാന്‍ നില്‍ക്കാതെ സാമാന്യനീതി നിഷേധിച്ചു. സര്‍ക്കാര്‍ അന്യായം കാണിച്ചതുകൊണ്ടാണ് എനിക്ക് ന്യായംതേടി ട്രിബ്യൂണലിനെ സമീപിക്കേണ്ടിവന്നത്. അഴിമതിക്കെതിരേയുള്ള ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ല എന്നു തെളിയിക്കുന്നതാണ് ട്രിബ്യൂണല്‍ ഉത്തരവ്. അഴിമതിക്കെതിരേയുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം അകത്തുള്ളവര്‍തന്നെ പുറത്തുപറയുക എന്നതാണ്. എല്ലാവരും ഒരു പ്രകൃതിക്ഷോഭം ഇഷ്ടപ്പെടുന്നു എന്നൊരു സിദ്ധാന്തമുണ്ട്. അതിലൂടെ അഴിമതി നടത്താനുള്ള സാധ്യത ഉപയോഗപ്പെടുത്തുന്നവരെക്കുറിച്ചാണ് ആ സിദ്ധാന്തം. നാട്ടില്‍ നടന്ന കാര്യത്തെപ്പറ്റി ഉദാഹരണമായി ഞാന്‍ പറഞ്ഞതാണ് ഓഖി വിഷയം. നാട്ടിലെ കാര്യത്തിനുപകരം യുഗാണ്‍ഡയിലെയോ അര്‍ജന്റീനയിലെയോ കാര്യം പറഞ്ഞിട്ട് എന്തെങ്കിലും ഗുണമുണ്ടോ

അഴിമതിയുടെ രൂപംമാറി എന്നതാണു പ്രധാനം. പണ്ട് സര്‍ക്കാര്‍ ഓഫീസുകളിലെ മേശവലിപ്പിലും ഫയലുകളുടെ ഇടയിലുമൊക്കെ രൂപ തിരുകിവെക്കുന്നതായിരുന്നു രീതി. നോട്ടില്‍ പൊടിവിതറി നടത്തുന്ന പരിശോധനയിലൂടെ വിജിലന്‍സിന് അതൊക്കെ കണ്ടുപിടിക്കാമായിരുന്നു. ഇന്ന് അതൊക്കെ മാറി. ഷെല്‍ കമ്പനികളിലൂടെ പുറമേ തെളിവുകളൊന്നും കാണിക്കാതെയാണ് ഇന്ന് പല അഴിമതികളും നടക്കുന്നത്. ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കാത്തവനാണെന്നതാണ് പ്രധാന കുറ്റം. എന്നാല്‍, സര്‍ക്കാര്‍ എന്താണ് പറയുന്നതെന്ന് ജനം അറിയുന്നുണ്ടോ. സര്‍ക്കാര്‍ പറയുന്ന എല്ലാകാര്യങ്ങളും ചെയ്യാന്‍ പറ്റുന്നതാണെന്നു കരുതുന്നുണ്ടോ. കേരള ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്മെന്റ് ബോര്‍ഡ് ഡയറക്ടറായിരിക്കുമ്പോഴാണ് എനിക്ക് ആദ്യത്തെ കാരണംകാണിക്കല്‍ നോട്ടീസ്. കടുത്തുരുത്തിയില്‍ കര്‍ഷകര്‍ക്കുവേണ്ടി വിപണി തുടങ്ങിയ വിഷയത്തിലായിരുന്നു അത്. ചെയ്യാത്ത തെറ്റിനു കിട്ടിയ ആ നോട്ടീസ് പിന്നീട് പലകാലത്ത് പല വിഷയങ്ങളിലായി കിട്ടിക്കൊണ്ടേയിരുന്നു.

സീനിയോറിറ്റി അനുസരിച്ച് ഞാനാണ് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കു വരേണ്ടത്. ഇപ്പോള്‍ ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നീതി നടപ്പാക്കേണ്ടതാണ്. അവരെന്തു തീരുമാനിക്കുമെന്നറിയില്ല. ഇനിയും നീതിനിഷേധം തുടര്‍ന്നാല്‍ നിയമനാധികാരിയും അപ്പീല്‍ അധികാരിയുമായ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാകും നിര്‍ണായകമാകുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends