Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കളി ഇങ്ങോട്ട് വേണ്ട... താനാണ് സംസ്ഥാന പൊലീസ് മേധാവിയാകേണ്ടതെന്ന് വെട്ടിത്തുറന്ന് പറഞ്ഞ് ജേക്കബ് തോമസ്; സെന്‍കുമാറിന്റെ വഴിയേ പോയി ജേക്കബ് തോമസ് കോടതി ഉത്തരവ് കൊണ്ടു വന്നാല്‍ പിന്നെ എല്ലാം തീര്‍ന്നു

30 JULY 2019 11:34 AM IST
മലയാളി വാര്‍ത്ത

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലില്‍ നിന്നും ജേക്കബ് തോമസ് അനുകൂല വിധി സമ്പാധിച്ചതിന് പിന്നാലെ പോലീസ് മേധാവിയാകാനുള്ള ചരട് വലിച്ച് ജേക്കബ് തോമസ്. ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസ് സെന്‍കുമാറിന്റെ വഴിയേ സഞ്ചരിച്ച് സംസ്ഥാന പോലീസ് മേധാവിയായാലും അത്ഭുതപ്പെടാനില്ല. 

സീനിയോറിറ്റി അനുസരിച്ച് 32 വര്‍ഷം സര്‍വീസുള്ള താനാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് വരേണ്ടതെന്ന് ജേക്കബ് തോമസ് തുറന്നടിക്കുന്നു. ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നീതി നടപ്പാക്കണമെന്നും, ഇനിയും നീതി നിഷേധം തുടര്‍ന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാകും നിര്‍ണായകമാകുകയെന്നും അദ്ദേഹം ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. അതേസമയം സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ഉത്തരവില്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്കും പൊതുഭരണ വകുപ്പിനും കത്ത് നല്‍കി.

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ ജൂണ്‍ 18ന് ആറു മാസത്തേക്ക് നീട്ടിയ സര്‍ക്കാര്‍ ഉത്തരവ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണല്‍ (സി.എ.ടി) കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. റാങ്കനുസരിച്ച് ഉചിതമായ പദവിയില്‍ ജേക്കബ് തോമസിനെ ഉടന്‍ തിരിച്ചെടുക്കണം. പൊലീസിലോ അനുബന്ധ ശാഖകളിലോ നിയമനം നല്‍കാനാവില്ലെങ്കില്‍ തുല്യറാങ്കില്‍ മറ്റു പദവിയില്‍ നിയമിക്കാമെന്നും സി.എ.ടി അഡ്മിനിസ്‌ട്രേറ്റീവ് അംഗം ഇ.കെ. ഭരത്ഭൂഷണ്‍, ജുഡിഷ്യല്‍ അംഗം ആശിഷ് കാലിയ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടിരുന്നു.

സസ്‌പെന്‍ഷന്‍ ഉത്തരവ് ചോദ്യം ചെയ്ത് ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്. ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ 2017 ഡിസംബര്‍ 19ന് ജേക്കബ് തോമസിനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി സി.എ.ടി പരിഗണിച്ചിരുന്നു. പിന്നീടാണ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ചുള്ള സസ്‌പെന്‍ഷന്‍. ഇതിന്റെ കാലാവധി ആറുമാസം പൂര്‍ത്തിയായപ്പോള്‍ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്ന ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. എന്നാല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഈ കേസ് പരിഗണിച്ച് കഴമ്ബില്ലെന്ന് കണ്ടതാണെന്നും എന്നിട്ടും സസ്‌പെന്‍ഷന്‍ നീട്ടിയത് ജുഡിഷ്യല്‍ തീരുമാനത്തെ വെല്ലുവിളിച്ചാണെന്നും ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് സി.എ.ടിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ട്രബ്യൂണല്‍ ഉത്തരവെന്ന് അദ്ദേഹം പ്രതികരിച്ചു. അഴിമതിക്കെതിരേയുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം അകത്തുള്ളവര്‍ തന്നെ പുറത്ത് പറയുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് ജേക്കബ് തോമസിനെ ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ് ഉത്തരവ്. രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായിരുന്നു. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. ജേക്കബ് തോമസ് നേരത്തെ വി.ആര്‍.എസിന് അപേക്ഷിച്ചിരുന്നു. ഇതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് മല്‍സരിക്കാനാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷ സംസ്ഥാനം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രത്തിന് നല്‍കുകയായിരുന്നു. പിന്നാലെയാണ് ട്രിബ്രൂണല്‍ വിധി വന്നിരിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends