Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വി.ശിവന്‍കുട്ടിയടക്കമുള്ള സി.പി.എം എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസും വിദേശ നിര്‍മ്മിത മൈക്ക് സെറ്റും അടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതില്‍ അപേക്ഷ സമര്‍പ്പിച്ചു

30 JULY 2019 01:44 PM IST
മലയാളി വാര്‍ത്ത

നിയമസഭയില്‍ വി.ശിവന്‍കുട്ടിയടക്കമുള്ള സി.പി.എം എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസും വിദേശ നിര്‍മ്മിത മൈക്ക് സെറ്റും അടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതില്‍ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ അപേക്ഷ അടിയന്തിരമായി പരിഗണിക്കേണ്ട കാര്യമില്ലെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഷിജു ഷെയ്ക്ക് വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജിയില്‍ സെപ്റ്റംബര്‍ രണ്ടിന് വിശദമായ വാദം ബോധിപ്പിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകയായ പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനയോട് ഉത്തരവിട്ടു. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2011-16 ലെ ഇടത് എംഎല്‍എ മാരായ കെ.അജിത്, കുഞ്ഞമ്പു മാസ്റ്റര്‍ , കായിക മന്ത്രിയായ ഇ.പി.ജയരാജന്‍ , സി.കെ.സദാശിവന്‍ , വി.ശിവന്‍കുട്ടി , ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീല്‍ എന്നിവരാണ് നിയമസഭക്കകത്ത് സ്പീക്കറുടെ ഡയസ് കൈയ്യേറി നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതല്‍ അറു വരെയുള്ള പ്രതികള്‍.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെയാണ് പൊതുമുതല്‍ നശിപ്പിച്ചത്. ബാര്‍കോഴ ആരോപണത്തിന്റെ മുള്‍മുനയില്‍ നിന്ന കെ.എം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താനും ഇവര്‍ ശ്രമിച്ചിരുന്നു. സാമാജികര്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്യാനായി സുപ്രീം കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച എറണാകുളം സ്‌പെഷ്യല്‍ കോടതിയിലേക്ക് 2018 ഏപ്രില്‍ 21ന് കൈമാറ്റ സാക്ഷ്യപത്രം തയ്യാറാക്കി തിരുവനന്തപുരം സി ജെ എം കോടതി അയച്ചിരുന്നു. എന്നാല്‍ ഓരോ ജില്ലയിലും പ്രത്യേക കോടതി രൂപീകരിക്കാന്‍ തുടര്‍ന്ന് തീരുമാനമുണ്ടായതിനെ തുടര്‍ന്നാണ് കേസ് റെക്കോര്‍ഡുകള്‍ തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് തിരിച്ചയച്ചത്.ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരമാണ് സര്‍ക്കാര്‍ പിന്‍വലിക്കല്‍ ഹര്‍ജി സര്‍ക്കാര്‍ സമര്‍പ്പിച്ചത്. വിചാരണ കൂടാതെ പ്രതികളെ കുറ്റ വിമുക്തരാക്കി വിട്ടയക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വി. ശിവന്‍കുട്ടി 2018 ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അപേക്ഷ നല്‍കിയിരുന്നു. തുടര്‍നടപടിക്കായി മുഖ്യമന്ത്രി നിയമവകുപ്പിന് അപേക്ഷ കൈമാറിയിരുന്നു. അനാവശ്യവും രാഷ്ട്രീയപ്രേരിതവുമാണ് കേസ് എന്നാണ് കത്തില്‍ പറയുന്നത്. സ്പീക്കറുടെ ഡയസിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളുമടക്കം രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു. നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച വി ശിവന്‍കുട്ടി എംഎല്‍എയെ അന്നത്തെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു ദിവസത്തേക്കാണ് സസ്പന്‍ഡ് ചെയ്തത്. മറ്റ് നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് താക്കീതും നല്‍കിയിരുന്നു. മാവേലിക്കര എം.എല്‍.എ ആര്‍ രാജേഷ്, കല്യാശ്യേരി എം.എല്‍.എ ടിവി രാജേഷ്, പൊന്നാനി എം.എല്‍.എ പി ശ്രീരമാകൃഷ്ണന്‍, കുന്നംകുളം എം.എല്‍.എ ബാബു എം പാലിശ്ശേരി എന്നിവരെയാണ് താക്കീത് ചെയ്തത്. പ്രതിപക്ഷ അംഗങ്ങള്‍ ഗുരുതര ചട്ടലംഘനം നടത്തിയതായി ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends