Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസ് പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്‍കി

30 JULY 2019 02:39 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസ് പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്‍കി. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലാ ജയിലില്‍ പകര്‍ച്ചാവ്യാധിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. തങ്ങളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. കോടതി അതും നിരസിച്ചു. ജയിലില്‍ അത്തരമൊരു സാഹചര്യം ഉണ്ടെങ്കില്‍ അധികൃതര്‍ അതിനുള്ള പോംവഴി കണ്ടെത്തുമെന്നും കോടതി പറഞ്ഞു. പകര്‍ച്ചവ്യാധി ഉണ്ടെങ്കില്‍ അതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി അധികൃതരോട് നിര്‍ദ്ദേശിച്ചു. ആറു പ്രതികളുടെയും റിമാന്‍ഡ് അടുത്ത മാസം 12 വരെ നീട്ടുകയും ചെയ്തു. ജില്ലാ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലെത്തിയാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്ന വക്കീലിന്റെ ഉപദേശത്തെ തുടര്‍ന്നാണ് പ്രതികള്‍ ഈ നീക്കം നടത്തിയതെന്ന് അറിയുന്നു. 

സഹപ്രവര്‍ത്തകനായിരുന്ന അഖിലിനെ കുത്തിയ കേസില്‍ ഒരാളെ കൂടി അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പന്ത്രണ്ടാം പ്രതി പെരിങ്ങമല കല്ലിയൂര്‍ ശാന്തിനി ഭവനില്‍ അക്ഷയിനെയാണ് (19) വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒഴികെയുള്ള ആറ്് പ്രതികളാണ് ജയില്‍ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്.എസ്എഫ്‌ഐ യൂണിറ്റ് അംഗമായിരുന്നു അക്ഷയ്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഇതോടെ ഏഴായി. നേതാക്കളായ ആര്‍.ശിവരഞ്ജിത്ത്, എന്‍.എ.നസീം, എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അദ്വൈത്, ആരോമല്‍ എസ്.നായര്‍, ആദില്‍ മുഹമ്മദ്, ഇജാബ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അഖിലിനോടുള്ള വ്യക്തി വൈരാഗ്യമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് വിവരം.

പിഎസ്‌സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനാണ് പ്രണവ്്. റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനാണ് ഒന്നാം പ്രതി ശിവരഞ്ജിത്ത്. ഇരുപത്തിയെട്ടാം റാങ്കുകാരനാണ് രണ്ടാം പ്രതി നസീം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ തടവുകാര്‍ കൂടുതലുള്ളതിനാല്‍ അവിടെ തങ്ങള്‍ കൂടുതല്‍ സുരക്ഷിതരാകുമെന്ന് കരുതിയാണ് അങ്ങോട്ടേക്ക് മാറാന്‍ പ്രതികള്‍ ശ്രമിച്ചത്. ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിലും അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണിത്. ഉത്തരക്കടലാസ് തിരിമറിയില്‍ പ്രണവിനും പങ്കുള്ളതായി സംശയമുണ്ട്. കാരണം കടലാസില്‍ നിന്ന് ഇയാളുടെ രജിസ്റ്റര്‍ നമ്പര്‍ കണ്ടെത്തിയിരുന്നു. 

അതിനിടെ കോളജിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വനിതാ പൊലീസിനെ സര്‍ക്കാര്‍ വിന്യസിച്ചു. കോളജ് കവാടത്തിലാണ് ഇവര്‍ നിലയുറപ്പിച്ചിരിക്കുന്നത്. മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി കോളജില്‍ പകുതിയിലധികവും പെണ്‍കുട്ടികളാണ്. ഇതേ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് ഇങ്ങിനെയൊരു തീരുമാനം കൈക്കൊണ്ടത്. പെണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ച് സമരത്തിനും പ്രകടനങ്ങള്‍ക്കും ഇറക്കുന്നു, ഇവരുടെ മാല ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ നേതാക്കള്‍ വാങ്ങി പണയം വെയ്ക്കുന്നു തുടങ്ങിയ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് വനിതാ പൊലീസിനെ വിന്യസിച്ചതെന്ന് അറിയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends