Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കര്‍ക്കടക വാവുബലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി... ബലിതര്‍പ്പണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് പ്രത്യേക ചുമതല നല്‍കി

30 JULY 2019 02:58 PM IST
മലയാളി വാര്‍ത്ത

കര്‍ക്കടക വാവുബലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കര്‍ക്കടക വാവ് ബലിക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളായ തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല ജനാര്‍ദ്ദന സ്വാമിക്ഷേത്രം, അരുവിക്കര, ആലുവ, തിരുമുല്ലവാരം തുടങ്ങിയ ക്ഷേത്രങ്ങളിലും ബലി കര്‍മ്മം ചെയ്യുന്ന മറ്റു പ്രധാന സ്ഥലങ്ങളിലെയും അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താനും ബലിതര്‍പ്പണത്തിനായി എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഉന്നതതല അവലോകന യോഗം ചേര്‍ന്നു. ശംഖുമുഖത്ത് ബലിതര്‍പ്പണം നടത്തുന്നവര്‍ ജാഗ്രത പാലിക്കണം. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് അപായ സൂചന നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും ആവശ്യമായ മറ്റ് മുന്‍കരുതലുകളും സ്വീകരിക്കാനും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍നിര്‍ദ്ദേശം നല്‍കി.

ശംഖുമുഖത്തെ പരിമിതമായ സൗകര്യങ്ങള്‍ കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിലെ മറ്റ് ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ബലി അര്‍പ്പിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബലിതര്‍പ്പണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് പ്രത്യേക ചുമതല നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ദേവസ്വം ബോര്‍ഡും ജില്ലാഭരണകൂടവും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങളെടുക്കാനായി അതത് ജില്ലാകളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും. തിരുവല്ലം ബലിക്കടവില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളി നീക്കം ചെയ്യുന്നതിനും തിരുവല്ലം ക്ഷേത്ര കുളക്കടവിലേക്ക് ആവശ്യമായ ജലം പമ്ബ് ചെയ്ത് ജലലഭ്യത ഉറപ്പ് വരുത്തുന്നതിനും പാര്‍വതി പുത്തനാറില്‍ നിന്നും ബലിക്കടവിലേക്ക് മലിന ജലം കയറുന്നത് തടയുന്നതിനും നടപടി സ്വീകരിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

തിരുവല്ലത്ത് പാര്‍ക്കിംഗിനായി സ്വകാര്യ സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പാര്‍ക്കിംഗ് സുഗമമാക്കുവാന്‍ നഗരസഭക്കും ബലിക്കടവുകളോടനുബന്ധിച്ച് ഷവര്‍ ബാത്തുകള്‍ സജ്ജീകരിക്കുവാന്‍ ദേവസ്വം ബോര്‍ഡിനും നിര്‍ദ്ദേശം നല്‍കി.കെ.എസ്.ആര്‍.ടി.സി ആവശ്യാനുസരണം അധിക ബസ് സര്‍വ്വീസുകള്‍ നടത്തുന്നത് കൂടാതെ പ്രധാന കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ബലിക്കടവുകള്‍ക്കടുത്ത് പോള്‍ട്ടബിള്‍ ടോയ് ലെറ്റ് സജ്ജീകരിക്കും. മെഡിക്കല്‍ ടീമും ആംബുലന്‍സും ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ലഭ്യമാക്കും. എല്ലാ ബലിക്കടവുകളിലും ആവശ്യമായ പോലീസ് സേനയെ വിന്യസിക്കും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (6 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends