Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വൈറ്റില മേല്‍പാലം നിര്‍മ്മാണത്തിലെ തട്ടിപ്പു പുറത്തുകൊണ്ടുവന്ന എന്‍ജിനീയറെ സസ്പെന്‍ഡ് ചെയ്തു

30 JULY 2019 03:45 PM IST
മലയാളി വാര്‍ത്ത

വൈറ്റില മേല്‍പ്പാലം നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ അസിസ്റ്റന്റ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ ഉയരുന്ന രൂക്ഷ വിമര്‍ശനമാണ് ഉടര്‍ന്നു കേള്‍ക്കുന്നത്.ഇവിടെ ഏറെ വിചിത്രമാകുന്നത്. നിര്‍മാണത്തിലെ അപാകത വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം അതു ചൂണ്ടിക്കാട്ടിയ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് ചെയ്തിരിക്കുന്നത്. ഇതാണ് സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ സര്‍ക്കാരിന്റെ പോക്ക് നാശത്തിലേക്കാണെന്നുള്ള വിമര്‍ശനം ഉയരുന്നത്.

വൈറ്റില മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റിങ്ങില്‍ അപാകമുണ്ടെന്നും പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലെന്നായിരുന്നു വിജിലന്‍സ് വിഭാഗം ജില്ലാ ഓഫീസറായ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വി.കെ. ഷൈലാമോളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കത്. പ്രോജക്ടിന്റെ പ്രാധാന്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുമുണ്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ട് എവിടെയോ ചോര്‍ന്നതിന്റെ പേരില്‍ ആരു ചോര്‍ത്തിയെന്ന് അന്വേഷിക്കുക പോലും ചെയ്യാതെ റിപ്പോര്‍ട്ട് തയ്യാറാക്കിയ ആളെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. മന്ത്രി ജി. സുധാകരന്‍ നേരിട്ടിടപെട്ടാണ് അടിയന്തരമായി സസ്‌പെന്‍ഷന്‍ നല്‍കിയത് എന്നറിയുന്നു.

കോണ്‍ക്രീറ്റിങ്ങില്‍ മതിയായ ഗുണനിലവാരമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ജാഗ്രതയോടെ നിര്‍മാണം നടത്തുമ്പോഴും കോണ്‍ക്രീറ്റിങ്ങിന്റെ ഗുണനിലവാരത്തില്‍ വീഴ്ചയുണ്ടാകാന്‍ സാധ്യത ഏറെയാണെന്ന് ഈ രംഗത്തുള്ളവര്‍ വിശദീകരിക്കുന്നു. കോണ്‍ക്രീറ്റ് കൂട്ടാന്‍ ചേര്‍ക്കുന്ന വെള്ളം പോലും ഗുണനിലവാരത്തെ ബാധിക്കും. കോണ്‍ക്രീറ്റ് കൂട്ട് മറ്റൊരിടത്തുനിന്ന് തയ്യാറാക്കി കൊണ്ടുവരുമ്പോള്‍ അത് എത്തിക്കാന്‍ അല്പം വൈകി കോണ്‍ക്രീറ്റിങ് വൈകിയാല്‍ പോലും ഗുണനിലവാരത്തെ ബാധിക്കും. വൈറ്റിലയില്‍ കോണ്‍ക്രീറ്റ് കൂട്ട് തയ്യാറാക്കുമ്പോള്‍ കരാറുകാരന്റെ ഭാഗത്ത് പരിചയ സമ്പന്നരായ സൂപ്പര്‍വൈസര്‍മാര്‍ ഉണ്ടായിരുന്നില്ലെന്ന് വി.കെ. ഷൈലാമോള്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഇത് കരാറുകാരന്റെ ശ്രദ്ധയില്‍ പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലായ് രണ്ടിന് ഡെക് സ്ലാബിന്റെ കോണ്‍ക്രീറ്റിങ് നടന്നപ്പോള്‍ പരിചയ സമ്പന്നരായ സൂപ്പര്‍വൈസര്‍മാരുണ്ടായിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിരുന്നെന്ന് റിപ്പോര്‍ട്ടിലുണ്ട്. ജൂണ്‍ 13, 14 തീയതികളില്‍ നടത്തിയ ഡെക് സ്ലാബ് കോണ്‍ക്രീറ്റുകളുടെ ഗുണനിലവാര പരിശോധന തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇതിന്റെ ക്യൂബ് ടെസ്റ്റുകളുടെ റിപ്പോര്‍ട്ട് തയ്യാറാക്കി വരുന്നതേയുള്ളൂവെന്നും പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് നേരത്തെ നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. പ്ലാന്റിനൊപ്പം, നിര്‍മാണ സാമഗ്രികള്‍ പരിശോധിക്കാന്‍ ലാബ് സൗകര്യം ഒരുക്കാത്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പരിശോധിച്ച് നിര്‍മാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനു പകരം റിപ്പോര്‍ട്ട് തയ്യാറാക്കിയ ആളെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഉദ്യോഗസ്ഥ വിഭാഗത്തെയാകെ അമ്പരപ്പിലാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (6 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends