Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചിട്ട് രണ്ട് മാസം പിന്നിട്ടിട്ടും കണ്ടെത്താനായില്ലെങ്കിലും കേരളത്തിലെ കോണ്‍ഗ്രസില്‍ തമ്മിലടിക്ക് യാതൊരു പഞ്ഞവുമില്ല

30 JULY 2019 04:54 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചിട്ട് രണ്ട് മാസം പിന്നിട്ടിട്ടും കണ്ടെത്താനായില്ലെങ്കിലും കേരളത്തിലെ കോണ്‍ഗ്രസില്‍ തമ്മിലടിക്ക് യാതൊരു പഞ്ഞവുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച കെ.പി.സി.സി പുന:സംഘടന നീണ്ട് പോകാന്‍ കാരണം നേതാക്കള്‍ തമ്മിലുള്ള പോരാണ്. കെ.മുരളീധരനും കെ.സുധാകരനും എം.പിമാരായതിനാല്‍ പ്രചാരണ വിഭാഗം തലവന്റെ സ്ഥാനവും വൈസ്പ്രസിഡന്റ് സ്ഥാനവും ഒഴിയേണ്ടിവരും. ഒരാള്‍ക്ക് ഒരു പദവി എന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഇതേ ചൊല്ലിയാണ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍ തമ്മില്‍ തര്‍ക്കം. തര്‍ക്കം മൂത്തതോടെ കെ.പി.സി.സി ഭാരവാഹികള്‍ക്കായുള്ള രണ്ട് ദിവസത്തെ ക്യാമ്പും മാറ്റിവെച്ചു. പിണറായി സര്‍ക്കാരിന്റെ മോശം നിലപാടുകളില്‍ മടുത്താണ് ജനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ട് ചെയ്തത്. അല്ലാതെ കോണ്‍ഗ്രസ് നേതാക്കളുടെ മിടുക്കു കൊണ്ടല്ല. ഇക്കാര്യം അവര്‍ക്കും അറിയാം. എന്നിട്ടും പോര് തുടരുന്നത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്. 

ഒരു നേതാവിന് ഒരു പദവി എന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം എ ഗ്രൂപ്പ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി അംഗീകരിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇതിനെതിരെ അടഞ്ഞ് നില്‍ക്കുകയാണ്. വര്‍ക്കിങ് പ്രസിഡന്റായി തന്റെ വലംകൈയായ വി എസ് ശിവകുമാറിനെ നിയമിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. എം.എല്‍.എയായ ശിവകുമാറിനെ പാര്‍ട്ടി പദവിയില്‍ എത്തിക്കാനുള്ള നീക്കത്തിനെതിരെ ഐ ഗ്രൂപ്പില്‍ തന്നെ പട്പപുറപ്പാട് ആരംഭിച്ചിട്ടുണ്ട്. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം കൊടിക്കുന്നില്‍ സുരേഷ് എം.പിയും രാജിവയ്ക്കും. അങ്ങനെ വരുമ്പോള്‍ പ്രധാനപ്പെട്ട മൂന്ന് സ്ഥാനങ്ങളാണ് കെ.പി.സി.സിയില്‍ ഒഴിവ് വരുന്നത്. നേതാക്കള്‍ തമ്മിലുള്ള കടിപിടി പരിഹരിച്ച ശേഷം പുന: സംഘടനയിലേക്ക് കടക്കാം എന്നനിലപാടിലാണ് മുല്ലപ്പള്ളി.

കോണ്‍ഗ്രസുമായി അടുത്ത് നില്‍ക്കുന്ന എന്‍.എസ്.എസിന്റെ താല്‍പര്യം എന്ന പേരിലാണ് ചെന്നിത്തല വി.എസ് ശിവകുമാറിന്റെ പേര് മുന്നോട്ട് വയ്ക്കുന്നത്. പുന:സംഘടന നടപ്പാക്കാനാകാത്തതില്‍ മുല്ലപ്പള്ളിക്ക് കടുത്ത അതൃപ്തിയുണ്ട്. എ, ഐ ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ മുന്നോട്ട് പോകാന്‍ കഴിയാത്തതിനാലും പാര്‍ട്ടിക്ക് അധ്യക്ഷനില്ലാത്തതിനാലും മുല്ലപ്പള്ളി നിസ്സഹായനാണ്. രാഹുല്‍ഗാന്ധിയുടെ വലംകയ്യാണ് മുല്ലപ്പള്ളി. അദ്ദേഹം സ്ഥാനം ഒഴിഞ്ഞതോടെ എ.കെ ആന്റണിയോട് മുല്ലപ്പള്ളി തന്റെ ധര്‍മസങ്കടം അവതരിപ്പിച്ചെങ്കിലും തല്‍ക്കാലം അടങ്ങാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ തമ്മിലടിച്ചാല്‍ പാര്‍ട്ടിക്കും മുന്നണിക്കും വലിയ ക്ഷീണമാകും ഉണ്ടാകുക എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് മുല്ലപ്പള്ളി ക്ഷമയോടെ കാത്തിരിക്കുകയാണ്. 

സ്‌റ്റേജ് നിറയെ ഭാരവാഹികള്‍ വേണ്ടെന്ന നിലപാടിലാണ് മുല്ലപ്പള്ളി. അതിനാല്‍ 25 പേരടങ്ങുന്ന ഭാരവാഹി പട്ടികയാണ് തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നത്. പരിചയസമ്പന്നര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം വേണമെന്ന ഹൈക്കമാന്‍ഡ് നിലപാട് അപ്പാടെ നടപ്പിലാക്കാനാണ് മുല്ലപ്പള്ളി ഉദ്ദേശിക്കുന്നത്. ഹൈക്കമാന്‍ഡ് പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ തീരെ ദുര്‍ബലമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയെ ഉള്‍പ്പെടെ വിജയിപ്പിച്ച് മികച്ച വിജയം കേരളം കാഴ്ചവച്ചതിനാല്‍ ഹൈക്കമാന്‍ഡിന് ശക്തമായ നിര്‍ദ്ദേശം നല്‍കാനും കഴിയുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷനെ താമസിക്കാതെ തെരഞ്ഞെടുക്കും എന്ന വിശ്വാസത്തിലാണ് മുല്ലപ്പള്ളി അടക്കമുള്ളവര്‍. ഒരു പക്ഷെ, അതിന് ശേഷമേ സംസ്ഥാനത്ത് പുന: സംഘടന നടക്കാന്‍ സാധ്യതയുള്ളൂ. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (6 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends