Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഭരണപരിഷ്‌കാര കമ്മീഷന്റെ അധ്യക്ഷനായ വി.എസ് അച്യുതാനന്ദന്റെ സഹായികളുടെ വിമാനയാത്രയ്ക്ക് പണം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍

30 JULY 2019 05:16 PM IST
മലയാളി വാര്‍ത്ത

ഭരണപരിഷ്‌കാര കമ്മീഷന്റെ അധ്യക്ഷനായ വി.എസ് അച്യുതാനന്ദന്റെ സഹായികളുടെ വിമാനയാത്രയ്ക്ക് പണം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍. ധനകാര്യമന്ത്രിയും ധനകാര്യ സെക്രട്ടറിയും പണം അനുവദിക്കാന്‍ ഉത്തരവിട്ടെങ്കിലും മുഖ്യമന്ത്രി തടയുകയായിരുന്നു. വിഎസിനൊപ്പം പലതവണ യാത്ര ചെയ്ത രണ്ടു സഹായികളുടെ വിമാന ടിക്കറ്റ് തുക അനുവദിക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ കാബിനറ്റ് പദവിയുള്ള വിഎസിനെ അനുഗമിച്ചു വിമാന യാത്ര ചെയ്ത പേഴ്‌സണല്‍ സ്റ്റാഫിലെ ജി.ഉദയകുമാര്‍, കെ.എന്‍.സുഭഗന്‍ എന്നിവരുടെ വിമാന ടിക്കറ്റിനു ചെലവായ തുക അനുവദിക്കണമെന്നായിരുന്നു ആവശ്യം. 88,327 രൂപയാണ് ചെലവായ തുക. 

മന്ത്രിമാരുടെ യാത്രയില്‍ സഹായികള്‍ അനുഗമിക്കുന്നതു പോലെ മന്ത്രിയുടെ പദവിയിലുള്ള വിഎസിനുംഅതിന് അവകാശമുണ്ടെന്നു ഭരണപരിഷ്‌കാര വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി.കമലവര്‍ധന റാവു ധനവകുപ്പിനോടു ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് പണം അനുവദിക്കാമെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ കുറിച്ചു. ധനമന്ത്രി ടി.എം.തോമസ് ഐസക്കും ഇക്കാര്യം അംഗീകരിച്ചിരുന്ന. അതേസമയം മുഖ്യമന്ത്രി ഫയല്‍ മടക്കി അയക്കുകയായിരുന്നു. 'പരിഗണിക്കേണ്ടതില്ലെന്നു' രേഖപ്പടുത്തി മുഖ്യമന്ത്രി ഫയല്‍ മടക്കുകയായിരുന്നു. മന്ത്രിമാരുടെ െ്രെഡവര്‍മാര്‍ക്കും ഓഫിസ് അസിസ്റ്റന്റിനും സര്‍ക്കാര്‍ വര്‍ഷം 2500 രൂപ യൂണിഫോം അലവന്‍സ് അനുവദിക്കുന്നുണ്ട്. ഒരു വര്‍ഷം മുന്‍പു വിഎസിന്റെ രണ്ട് െ്രെഡവര്‍മാര്‍ക്കും ഒരു ഓഫിസ് അസിസ്റ്റന്റിനും 7500 രൂപ യൂണിഫോം അലവന്‍സ് അനുവദിക്കണമെന്ന ഭരണ പരിഷ്‌കാര കമ്മീഷന്‍ സെക്രട്ടറിയുടെ ശുപാര്‍ശയും സര്‍ക്കാര്‍ തള്ളിയിരുന്നു. 

അതേസമയം സംസ്ഥാനത്തെ പൊലീസുകാര്‍ക്ക് ഈ വര്‍ഷത്തെ യൂണിഫോം അലവന്‍സ് ലഭിച്ചില്ല. സ്പാര്‍ക് സോഫ്റ്റ്‌വെയറില്‍ അലവന്‍സ് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നമാണു കാരണമായി പറയുന്നത്. സംസ്ഥാനത്തെ അന്‍പത്തി അയ്യായിരത്തോളം പൊലീസുകാര്‍ക്കാണ് അലവന്‍സ് മുടങ്ങിയത്. ജൂണ്‍ മാസത്തെ ശമ്പളത്തോടൊപ്പമാണു 5000 രൂപ യൂണിഫോം അലവന്‍സ് വിതരണം ചെയ്യാറുള്ളത്. സ്പാര്‍ക് സോഫ്!റ്റ്‌വെയറില്‍ ഒരുമിച്ച് അലവന്‍സ് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും പുതിയ മാറ്റം അനുസരിച്ച് ഓരോരുത്തരുടെയും ശമ്പള ബില്ലില്‍ പ്രത്യേകമായി കൂട്ടിച്ചേര്‍ക്കണം. ഇത് ഏറെ സമയം വേണ്ട ജോലിയാണെന്നതിനാലാണു കഴിഞ്ഞ മാസത്തെ ബില്ലില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

അതേസമയം, സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണു വിതരണം വൈകിക്കുന്നതെന്നു പൊലീസിലെ ഒരു വിഭാഗം ആരോപിക്കുന്നു. സര്‍ക്കാരിന്റെ പല നിലപാടുകള്‍ക്കെതിരെയും വിമര്‍ശനം ഉന്നയിക്കുകയും ക്യാബിനെറ്റ് പദവിയിലിരുന്ന് പണം പറ്റുകയും ചെയ്യുന്നതിനോട് മുഖ്യമന്ത്രി അടക്കമുള്ള സി.പി.എമ്മിലെ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കത്തിക്കുത്തുണ്ടാക്കിയ സംഭവത്തില്‍ അതിരൂക്ഷവിമര്‍ശനമാണ് വി.എസ് നടത്തിയത്. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടുകള്‍ക്കെതിരെ സി.പി.എം കേന്ദ്രനേതൃത്വത്തിന് കത്തെഴുതുന്നതും വി.എസിന്റെ പതിവാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (6 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (10 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (10 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (13 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (14 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (14 hours ago)

Malayali Vartha Recommends