Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

രാഖി കൊലക്കേസില്‍ ഭര്‍ത്താവും ഒന്നാംപ്രതിയുമായ അഖിലിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വരുന്നത് മന:സാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

30 JULY 2019 05:10 PM IST
മലയാളി വാര്‍ത്ത

രാഖി കൊലക്കേസില്‍ ഭര്‍ത്താവും ഒന്നാംപ്രതിയുമായ അഖിലിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വരുന്നത് മന:സാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. ഏറെ ആസൂത്രണത്തോടെയാണ് കൊലപാതകം നടപ്പിലാക്കിയതെന്ന് ഇതോടെ വ്യക്തമായത്. കൊലപാതകം കഴിഞ്ഞ് മൃതദേഹം ജില്ലയിലെ ഏതെങ്കിലും ഡാമിലോ ചതുപ്പിലോ തള്ളാനായിരുന്നു അഖിലും സഹോദരന്‍ രാഹുലും തീരുമാനിച്ചിരുന്നത്. മൃതശരീരവുമായി കാറില്‍ ഡാമിലേക്ക് പോകുമ്പോള്‍ അബദ്ധവശാല്‍ പൊലീസ് പിടികൂടുമോ എന്ന ഭയന്നാണ് ആ പ്ലാന്‍ ഉപേക്ഷിച്ചത്. രാഖിയെ കുഴിച്ചുമൂടിയ സ്ഥലത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ചതുപ്പ് ഉള്‍പ്പെടെയുണ്ട്. പ്രദേശവാസികളായ ഇരുവര്‍ക്കും ആ സ്ഥലങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസങ്ങളില്‍ മഴയില്ലാത്തിനാല്‍ അവിടങ്ങളില്‍ ബോഡി ഉപേക്ഷിക്കാനാവുമോ എന്ന ആശങ്ക സഹോദരന്‍ പങ്കുവച്ചിരുന്നെന്നും അഖില്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

കൊലപാതകത്തിലും ബോഡി മറവ് ചെയ്യുന്നതിലും അഖിലിന്റെ പിതാവ് രാജേന്ദ്രന്‍ നായര്‍ എന്ന കഞ്ചാവ് മണിയനും പങ്കുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് മൊഴി നല്‍കാനും ഇവര്‍ തയ്യാറാണ്. പുരയിടത്തിന്റെ മൂലയ്ക്ക് മണിയനും മക്കളും ചേര്‍ന്ന് വലിയ കുഴിയെടുക്കുന്നത് കണ്ട് സമീപവാസിയായ ഒരാള്‍ ചോദിച്ചിരുന്നു. തേക്കിന്‍ തൈ നടാനാണെന്നാണ് അന്ന് മണിയന്‍ പറഞ്ഞിരുന്നത്. രണ്ട് ദിവസം കഴിഞ്ഞ് അതിലേ പോയപ്പോള്‍ കുഴിയെടുത്ത സ്ഥാനത്ത് കമുകിന്‍തൈകള്‍ നട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. അതിനാല്‍ മണിയനേയും അറസ്റ്റ് ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതേ ചൊല്ലി ഇവര്‍ പൊലീസുമായി വാക്കുതര്‍ക്കം നടത്തിയിരുന്നു. അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. 

രാഖിയെ താന്‍ കൊന്നില്ലെന്നാണ് ആദ്യം മുതല്‍ അഖില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സാഹചര്യ തെളിവുകളും അയല്‍വാസിയായ ആദര്‍ശിന്റെ മൊഴിയും ഈ സൈനികന്റെ മേലുള്ള കുരുക്ക് മുറുക്കുകയായിരുന്നു. രാഖി തന്റെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നെന്നും അഖില്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അവളെ വിവാഹം കഴിച്ചത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് പിന്നില്‍ അഖില്‍ പതറിപ്പോയി. കൃത്യം നിര്‍വഹിച്ച ശേഷം ജോലിക്ക് പോയിട്ട് സൈനിക ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും തിരിച്ചടിയായി. മൊബൈല്‍ ഫോണിന്റെ സഹായത്തോടെയാണ് പൊലീസ് അഖിലിന്റെ നീക്കങ്ങള്‍ പിന്തുടര്‍ന്നത്. അഖിലിനേക്കാളുപരി സഹോദരനും അച്ഛനുമായിരുന്നു രാഖിയോട് കൂടുതല്‍ എതിര്‍പ്പെന്ന് കൊലപാതകം നടത്തിയതിന്റെ രീതിയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതിനനുസരിച്ചുള്ള തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. 

നാട്ടുകാരുടെ അടക്കം സഹകരണം ഉള്ളത് പൊലീസിന് അന്വേഷണത്തില്‍ വലിയ സഹായകമായി. അഞ്ച് വര്‍ഷം മുമ്പ് ഒരു നമ്പര്‍ മാറി രാഖി അഖിലിനെ വിളിച്ചിരുന്നു. അന്ന് തുടങ്ങിയതായിരുന്നു ഇരുവരും തമ്മിലുള്ള അടുപ്പം. രാഖിയുടെ പ്രായമൊന്നും അന്ന് അഖിലിന് അറിയില്ലായിരുന്നു. ഫോണിലൂടെയുള്ള സംസാരം പിന്നീട് സൗഹൃദമായി വളര്‍ന്നു. അതിനിടെയാണ് രാഖിക്ക് പ്രണയം തോന്നിയത്. അഖില്‍ പക്ഷെ, നേരമ്പോക്കായേ ഇ ബന്ധം കണ്ടിരുന്നുള്ളൂ. എന്നാല്‍ രാഖി അങ്ങനെയായിരുന്നില്ല. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് അറിഞ്ഞതോടെ പലതവണ താന്‍ രാഖിയെ പിന്തിരിപ്പാക്കാന്‍ ശ്രമിച്ചെന്നാണ് അഖില്‍ പൊലീസിനോട് പറയുന്നത്. ഗത്യന്തരമില്ലതെയാണ് വിവാഹം കഴിച്ചതെന്നും പറഞ്ഞതായി അറിയുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (6 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends