രാഖിയെ കൊലപ്പെടുത്തിയ പ്രതികളുടെ വീട്ടിൽ നിന്ന് വിഷം കണ്ടെത്തി; തന്റെ കുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്ന് അഖിലിന്റെ മൊഴി...

അമ്പൂരി കൊലക്കേസ് പ്രതികളായ അഖിലിന്റെയും രാഹുലിന്റെയും വീട്ടില്‍ നിന്ന് വിഷം കണ്ടെത്തി. അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഫുരിഡാന്റെ കുപ്പി കണ്ടെത്തിയത്. തന്റെ കുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്നും അതിന് വേണ്ടിയാണ് വിഷം വാങ്ങിയതെന്നും അഖില്‍ പറഞ്ഞു.
രാഖിയെ കൊലപ്പെടുത്തിയ ശേഷം അഖില്‍ തിരിച്ച് പോയി. ആ സമയത്ത് സഹോദരന്‍ വീട്ടില്‍ അസ്വസ്ഥനായിരുന്നു. ശേഷം ജൂലായ് 20ന് അഖില്‍ വീട്ടിലെത്തി. തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നെ തീരുമാനം മാറ്റി തിരിച്ച് പോയി എന്നാണ് അഖില്‍ പൊലീസിനോട് പറഞ്ഞത്. അച്ഛനോട് എല്ലാം തുറന്ന് പറഞ്ഞതായും സൂചനയുണ്ട്. അതേ സമയം വിഷം വാങ്ങിയത് രാഖിമോളെ കൊല്ലാനായിട്ടാണെന്ന സംശയം പൊലീസിനുള്ളതായിട്ടാണ് സൂചന. തെളിവു ലഭിക്കാത്ത വിധം മൃതദേഹം മറ്റൊരിടത്തേക്കു മാറ്റുകയായിരുന്നു ഉദ്ദേശ്യമെന്ന് ഇന്നലെ ചോദ്യം ചെയ്യലിനിടെ അഖില്‍ പൊലീസിനോടു പറഞ്ഞിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതിയും സൈനികനുമായ അഖില്‍, സഹോദരന്‍ രാഹുല്‍ എന്നിവരെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.
https://www.facebook.com/Malayalivartha






















