ഇനി ഡിഎന്‍എ ടെസ്റ്റ് എന്തിന് ഫോട്ടൊ ഉണ്ടല്ലൊ ഫോട്ടൊ; ബീഹാര്‍ യുവതി ബിനോയിയെ പൂട്ടിയത് മണിച്ചിത്ര താഴിട്ട്; ഇനി രക്ഷയില്ല ബിനോയ് കോടിയേരിക്കും മകനും ഒപ്പമുള്ള പഴയ ചിത്രം ഫേസ്ബുക്കില്‍ കവര്‍പേജാക്കി നിര്‍ണായക തന്ത്രം

ബിഹാറി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ബിനോയി കോടിയേരി ഡിഎന്‍എ പരിശോധനക്കായി രക്തസാമ്പിള്‍ നല്‍കിയ വാര്‍ത്ത പുറത്തുവരുമ്പോള്‍. എന്തിനാണ് ഡിഎന്‍എ എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. മാത്രമല്ല യുവതി ഇന്ന പൂട്ടിയ ആ പൂട്ടില്‍ ബിനോയ് നിലംപറ്റിയിരിക്കുകയാണ് ബിനോയ് കോടിയേരിക്കും മകനും ഒപ്പമുള്ള പഴയ ചിത്രം ഫേസ്ബുക്കില്‍ കവര്‍പേജാക്കി യുവതി ഒരു മുഴം മുന്നെ എറിഞ്ഞിരിക്കുകയാണ്.
ആ കുഞ്ഞിന് ഒരു വയസ് മാത്രമേ പ്രായമുണ്ടാകൂ. കോടതി ഉത്തരവിനെ തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിള്‍ നല്‍കാന്‍ ബിനോയ് പോകും മുന്‍പാണ് ഇത്തരമൊരു ചിത്രം കൂടി യുവതി പുറത്തുവിട്ടിരിക്കുന്നത്. തനിക്ക് യുവതിയുമായി ബന്ധമില്ലെന്നാണ് ഇതുവരെ ബിനോയ് പറഞ്ഞിരുന്നത്. എന്നാല്‍ കോടിയേരി പുത്രനുമായി ചേര്‍ന്ന് തങ്ങളുടെ മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ് ചിത്രങ്ങള്‍ യുവതി നേരത്തേ പുറത്തുവിട്ടിരുന്നു. 2013ലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് യുവതി പുറത്തുവിട്ടത്. കുട്ടിയോടൊപ്പം ബിനോയ് കേക്ക് മുറിക്കുന്നതും കേക്ക് കുട്ടിക്ക് നല്‍കുന്നതുമായ മൂന്ന് ചിത്രങ്ങളാണ് യുവതി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ബിനോയ് കോടിയേരി എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം യുവതി പങ്കുവച്ചിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബിനോയിയുമായുള്ള ബന്ധത്തില്‍ തനിക്കൊരു കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിനോയ് ഇതിനെ ശക്തമായി എതിര്‍ക്കുകയാണുണ്ടായത്. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് ഹാജരാകാന്‍ പൊലീസ് പറഞ്ഞിട്ടും കോടിയേരി പുത്രന്‍ തയാറായില്ല. തുടര്‍ന്നാണ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് ബിനോയ് തയാറായത്.
ഇതിനെ എല്ലാം നിഷേധിച്ച് മുംബൈ ബൈക്കുള ജെ ജെ ആശുപത്രിയിലാണ് ബിനോയി രക്തം നല്‍കിയത്. ഡി എന്‍ എ പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ നല്‍കുമെന്ന് പൊലീസും അറിയിച്ചു. അതേസമയം ഈ സാഹചര്യത്തിലും രക്തസാമ്പിള്‍ നല്‍കിയ ശേഷം മാധ്യമങ്ങളെ കണ്ട ബിനോയി ആത്മവിശ്വാവും പ്രകടിപ്പിക്കുകയുണ്ടായി. നേരത്തെ ഓഷ്വാരാ പൊലീസ് സ്റ്റേഷനു സമീപത്തെ ജുഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്തിച്ച് രക്തസാമ്പിള്‍ ശേഖരിക്കാനായിരുന്നു പൊലീസ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനുള്ള നീക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയോടെ ഈ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു. തുടര്‍ന്ന് ജുഹുവിലുള്ള ജെ ജെ ആശുപത്രിയില്‍ എത്തിച്ചാണ് രക്തസാമ്പിള്‍ ശേഖരിച്ചത്. പൊലീസ് നിര്‍ദ്ദേശപ്രകാരം ചൊവ്വാഴ്ച തന്നെ ബിനോയ് കോടിയേരി ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇത് അനുസരിച്ചാണ് ബിനോയി എത്തിയത്. ഇനി രണ്ടാഴ്ചയ്ക്കകം പരിശോധനഫലം കോടതിയില്‍ സമര്‍പ്പിക്കും. ഡിഎന്‍എ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയില്‍ കോടതി അന്തിമ തീരുമാനം എടുക്കുക.
ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രി മാറ്റിയിരുന്നു. ബൈക്കുളയിലെ ജെ.ജെ. ആശുപത്രിയിലാണ് ബിനോയ് കോടിയേരിയുടെ രക്തസാമ്പിള്‍ ശേഖരിച്ചത്. നേരത്തെ ജുഹുവിലെ ഡോ. ആര്‍.എന്‍. കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍വച്ച് രക്തസാമ്പിള്‍ ശേഖരിക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്തുകൊണ്ടാണ് രക്തസാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രിയില്‍ അവസാനനിമിഷം മാറ്റംവരുത്തിയതെന്ന കാര്യത്തില്‍ പൊലീസ് കൃത്യമായ വിവരം നല്‍കിയിട്ടില്ല. മാധ്യമങ്ങളുടെ ശ്രദ്ധയില്‍നിന്ന് ഒഴിവാക്കാനാണ് ആശുപത്രിമാറ്റമെന്ന് സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് അയച്ചു. ഡിഎന്‍എ ഫലം വന്നാല്‍ രഹസ്യ രേഖ എന്ന നിലയില്‍ ഇത് മുദ്ര വെച്ച കവറില്‍ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി രജിസ്റ്റ്രാര്‍ക്ക് കൈമാറുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്താന്‍ ആദ്യം ആവശ്യപ്പെട്ട പൊലീസ് പിന്നീട് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ എത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ബിനോയ് ഹാജരായിരുന്നു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഡിഎന്‍എ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ചോദിച്ചത്. ഇതുവരെ രക്ത സാമ്പിള്‍ നല്‍കാതെ ബിനോയ് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
https://www.facebook.com/Malayalivartha






















