പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് ജീവിതാന്ത്യം ശിക്ഷ

മലപ്പുറത്ത് കുളിക്കടവില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ. അരീക്കോട് വിളയില്‍ അബ്ദുല്‍സലാമിനെയാണ് കോടതി ജീവിതാന്ത്യം ശിക്ഷയ്ക്ക് വിധിച്ചത്. മലപ്പുറം മഞ്ചേരി പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി.
2013 ഫെബ്രുവരിയില്‍ പുഴയില്‍ കുളിക്കാന്‍ പോയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കടവില്‍ വച്ച് ബലാത്സംഗം ചെയ്യുകയാണ് അബ്ദുള്‍ സലാം ചെയ്തത്. ദളിത് വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഈ കേസിലാണ് പ്രതിയെ ജീവിതാവസാനം വരെ തടവു ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. കേസില്‍ രണ്ട് ലക്ഷം രൂപ പ്രതി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഈ തുക ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നല്‍കണമെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha






















