Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

സ്ത്രീ പ്രവേശനത്തിനായി വാദിച്ചില്ലെ; എടുക്ക് 62 ലക്ഷം; കുറക്കാൻ പറ്റില്ലേ എന്ന് ദേവസ്വം ബോർഡ്; ചങ്കു തകർന്ന് ബോർഡ്; അയ്യപ്പനെ ഓര്‍ത്ത് ഫീസ് കുറക്കണമെന്ന് ആവശ്യം

30 JULY 2019 10:40 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീ പ്രവേശന കേസിൽ ദേവസ്വം ബോർഡിനു എട്ടിന്റെ പണി. ഒന്നാമതെ നഷ്ടമാണ്. ശബരിമലയിൽ നിന്നുള്ള വരുമാനം കുറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ ഇപ്പോൾ ഈ വാർത്ത ദേവസ്വം ബോഡിന്റെ നെഞ്ചിൽ ഇടുത്തീ വീണകണക്കാണ്. സുപ്രീം കോടതിയിൽ വാദിച്ചതിന് മുതിർന്ന കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്വി ചോദിച്ചിരിക്കുന്ന പ്രതിഫലമാണ്. 62 ലക്ഷം രൂപയാണ് കോടതിയിൽ വാദിച്ചതിന് ഫീസായി അദേഹം ചോദിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ അതിൽ നിന്ന് കയ്യൊഴിയാനുള്ള ശ്രമവും ദേവസ്വം ബോഡ് നടത്തി. ബോർഡിന്റെ അനുമതി ഇല്ലാതെയാണു പോലും സിങ്വിയെ കേസ് ഏൽപ്പിച്ചതെന്നാണ് ഇപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ പറയുന്നത്. എന്നാൽ കേസ് വാദിച്ച സ്ഥിതിക്ക്, ഫീസിൽ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് സിങ്വിയെ സമീപിക്കാനാണ് ബോർഡിന്റെ തീരുമാനം. ആചാരങ്ങൾ സംരക്ഷിക്കണമെന്നുള്ള ബോർഡിന്റെ നിലപാട് കോടതിയിൽ പരാജയപ്പെട്ടിരുന്നു.

എന്നാൽ നേരത്തേ മുതിർന്ന അഭിഭാഷകരായ മോഹൻ പരാശരനെയോ ഗോപാൽ സുബ്രഹ്മണ്യത്തെയോ ഏൽപ്പിക്കണമെന്നായിരുന്നു ബോർഡിന്റെ തീരുമാനം. എന്നാൽ യു ഡി എഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച അഭിഭാഷക, ബോർഡിന്റെ അനുമതിയില്ലാതെ കേസ് സിങ്വിയെ ഏൽപിക്കുകയായിരുന്നുവെന്നാണ് പത്മകുമാർ പറയുന്നത്. ശബരിമലയിലെ വരുമാനം കുറഞ്ഞെന്ന കാരണം ചൂണ്ടിക്കാണിച്ച് സിങ്വിയോട് ഫീസിൽ ഇളവു തേടാനാണ് ബോർഡിന്റെ തീരുമാനം.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസും കൂട്ടവുമെല്ലാം ബോർഡിന്റെ സാമ്ബത്തിക സ്ഥിതിയെയും സാരമായി ബാധിച്ചു. കാണിക്കയിടരുതെന്ന് പറഞ്ഞ് ഒരുകൂട്ടർ രംഗത്തെത്തിയതും വിവാദങ്ങളിൽ പെട്ട് നടവരവ് കുറഞ്ഞതും തിരിച്ചടിയായി. കഴിഞ്ഞ മണ്ഡലം- മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമല ക്ഷേത്ര വരുമാനത്തിൽ വൻ കുറവ് രേഖപ്പെടുത്തി. ഈ വർഷം 178,75,54,333 രൂപയായിരുന്നു വരുമാനം. മുൻ തീർത്ഥാടന കാലത്തെക്കാൾ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്. കഴിഞ്ഞ സീസണിൽ വരുമാനം 277,42,02,803 രൂപയായിരുന്നു. ക്ഷേത്രച്ചെലവുകൾക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടി രൂപയുടെ കുറവുണ്ടായി. ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധിയെ തുടർന്നുണ്ടായ സംഭവങ്ങൾ, പ്രളയം, വടക്കൻ ജില്ലകളിലെ നിപ ബാധ തുടങ്ങിയ വിഷയങ്ങളാണ് വരുമാന കുറവിനെ ബാധിച്ചതെന്നും ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇത് കൂടാതെ തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലെയും വരുമാനത്തിൽ കുറവുണ്ടായി. ബോർഡിന് കീഴിലെ 1250 ക്ഷേത്രങ്ങളിൽ 60 എണ്ണത്തിന് മാത്രമാണ് ചെലവ് നിർവഹിക്കാനുള്ള വരുമാനമുള്ളത്. കഴിഞ്ഞ 20 വർഷത്തിലേറെയായി തീർത്ഥാടനകാലത്തെ വരവിൽ നിന്നാണ് ഹ്രസ്വകാല നിക്ഷേപം നടത്തി വന്നത്. കഴിഞ്ഞ തവണ 194 കോടി ഈ കണക്കിൽ ലഭിച്ച സ്ഥാനത്ത് ഇത്തവണ ഇതുവരെ 116 കോടി മാത്രമാണ് നിക്ഷേപം. തീർത്ഥാടന കാലത്തെ വരുമാനത്തിൽ നിന്ന് അടുത്ത തീർത്ഥാടന കാലം വരെയുള്ള ചെലവുകൾക്കായാണ് ഓരോ മാസവും നിശ്ചിത തുക ഹ്രസ്വകാല നിക്ഷേപത്തിലേക്ക് മാറ്റുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (6 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (10 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (10 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (13 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (14 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (14 hours ago)

Malayali Vartha Recommends