ജുഡീഷ്യല്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ഭരിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറിയെന്നു പിണറായി

ജുഡീഷ്യല്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ഭരിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം നേരിടുകയാണ്. മന്ത്രിമാര്‍ അഴിമതിയിലൂടെ \'കടുംവെട്ട് നടത്തുകയാണ്.
കേന്ദ്ര ഭരണം ഉപയോഗിച്ചു കേരളത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാനാണു ബിജെപി ശ്രമിക്കുന്നത്. എന്തെങ്കിലും നക്കാപ്പിച്ച കിട്ടും എന്നു കരുതി ഇവര്‍ക്കു പിന്തുണ കൊടുക്കുന്ന ആളുകള്‍ ചില ജാതി സംഘടനകളുടെ തലപ്പത്തുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























