വാഹനാപകടത്തില്‍ മരിച്ച 'സിറാജ്' ദിനപത്രം തിരുവനന്തപുരം ബ്യൂറോ യൂണിറ്റ് മേധാവി കെ.എം. ബഷീറിന്റെ (35) മൃതദേഹം കോഴിക്കോട് ചെറുവണ്ണൂരില്‍ ഖബറടക്കി... സഹപ്രവര്‍ത്തകന്റെ വേര്‍പാട് തിരൂരിലെയും പരിസരത്തെയും മാധ്യമ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും വേദനിക്കുന്ന ഓര്‍മയായി

വാഹനാപകടത്തില്‍ മരിച്ച 'സിറാജ്' ദിനപത്രം തിരുവനന്തപുരം ബ്യൂറോ യൂണിറ്റ് മേധാവി കെ.എം. ബഷീറിന്റെ (35) മൃതദേഹം കോഴിക്കോട് ചെറുവണ്ണൂരില്‍ ഖബറടക്കി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ഖബറടക്കം. മയ്യിത്ത് നമസ്‌കാരത്തിന് ത്വാഹാ തങ്ങള്‍ സഖാഫി നേതൃത്വം നല്‍കി. ചെറുവണ്ണൂര്‍ കണ്ടിത്താഴ മലയില്‍ മഖാമില്‍ ബഷീറിന്റെ പിതാവ് വടകര മുഹമ്മദ് ഹാജി തങ്ങളുടെ ഖബറിടത്തിനരികെയാണ് ഖബറടക്കിയത്. തിരുവനന്തപുരത്തുനിന്നും ശനിയാഴ്ച രാത്രി 10.35നാണ് മൃതദേഹം മലപ്പുറം വാണിയന്നൂരിലെ വീട്ടിലെത്തിച്ചത്. മന്ത്രി ഡോ. കെ.ടി. ജലീല്‍, വി. അബ്ദുറഹ്മാന്‍ എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ ബഷീറിന്റെ വസതിയിലെത്തി.
ഷാദുലി മഹല്ലില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിനുശേഷം പുലര്‍ച്ചെ രണ്ട് മണിയോടെ പിതാവിന്റെ സ്വദേശമായ കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരില്‍ എത്തിച്ചു. തുടര്‍ന്ന് മിഹറാജ് കോമ്ബൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു. വാണിയന്നൂര്‍ നടുവട്ടം പരേതനായ വടകര മുഹമ്മദ് ഹാജി തങ്ങളുടെ മകനുമായ കെ.എം. ബഷീറിന്റെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. സാമൂഹികപ്രവര്‍ത്തകന്‍ കൂടിയായ ബഷീറിന്റെ തിരുവനന്തപുരത്തെ സാന്നിധ്യം നാട്ടുകാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രികള്‍, സെക്രട്ടേറിയറ്റടക്കമുള്ള പ്രധാന ഓഫിസുകള്‍ എന്നിവയുമായി ബന്ധപ്പെടാനും മറ്റും പലപ്പോഴും ബഷീര്‍ തുണയായിരുന്നു. നാല് മാസം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയം കൂടിയാണ് നഷ്ടപ്പെട്ടത്.
2003ലാണ് തിരൂരില്‍ സിറാജ് പ്രാദേശിക റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. സഹപ്രവര്‍ത്തകന്റെ വേര്‍പാട് തിരൂരിലെയും പരിസരത്തെയും മാധ്യമ പ്രവര്‍ത്തകര്‍ക്കും വേദനിക്കുന്ന ഓര്‍മയായി. വാണിയന്നൂരിലെ വീട്ടിലും പരിസരത്തെ ഷാദുലി ഹാളിലും ഒരു നോക്കു കാണാന്‍ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന നൂറുകണക്കിന് പേരെത്തി.
https://www.facebook.com/Malayalivartha

























