Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..


കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

കടുകട്ടി മോദി പൊളിച്ചടുക്കിയപ്പോള്‍... ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമ്പോള്‍ അറിയണം ഇന്ത്യന്‍ ഭരണഘടനയിലെ 370-ാം വകുപ്പും 35 എ അനുഛേദവും ജമ്മു കശ്മീരിന്റെ ചരിത്രവും 

06 AUGUST 2019 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരികിൽ നിന്ന് പിടികൂടി, പ്രതിയെ കണ്ടവർ ഞെട്ടി

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം

'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളയുമ്പോള്‍ എന്താണ് ഈ പ്രത്യേക അധികാരമെന്ന് പരസ്പരം ചോദിക്കുകയാണ്. കയ്യടിക്കുമ്പോഴും കല്ലെറിയുമ്പോഴും പലര്‍ക്കുമറിയില്ല ഈ പ്രത്യേക അധികാരം എന്തെന്ന്. 

ഇന്ത്യാ രൂപീകരണ വേളയില്‍ ജമ്മു കശ്മീര്‍ ഭരിച്ചിരുന്ന രാജാ ഹരി സിങ് ഒപ്പുവച്ച ഉടമ്പടിയാണ് 370-ാം വകുപ്പിന്റെ അടിത്തറ. മറ്റു നാട്ടുരാജ്യങ്ങള്‍ നിരുപാധികം ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ ഉപാധികളോടെയാണു ജമ്മു കശ്മീര്‍ ഇന്ത്യയോടു ചേര്‍ന്നത്. വിദേശകാര്യം, പ്രതിരോധം, വാര്‍ത്താവിനിമയം എന്നിവയില്‍ മാത്രം നിയമ നിര്‍മാണത്തിനുള്ള അധികാരമാണ് 1947 ഒക്‌ടോബര്‍ 26ലെ ഉടമ്പടിയിലൂടെ ഇന്ത്യക്കു കൈമാറിയത്. 

1949 ഒക്‌ടോബര്‍ 17ന് 370-ാം വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു. ഉടമ്പടിയിലെ ഉപാധികള്‍ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കുന്ന ഈ വകുപ്പിലെ വ്യവസ്ഥകള്‍. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടനയും പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയിലൊഴികെ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ജമ്മു കശ്മീരിനു ബാധകമാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം വേണമെന്ന വ്യവസ്ഥയുമുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി, ജമ്മു കശ്മീര്‍ നിയമസഭയ്ക്ക് ആറു വര്‍ഷമാണു കാലാവധി. താല്‍ക്കാലിക സ്വഭാവമുള്ളതാണ് 370-ാം വകുപ്പെന്നും അതു സംസ്ഥാന ഭരണഘടനാ അസംബ്ലി അംഗീകരിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.

1954ല്‍ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിലൂടെ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തതാണ് 35 എ വകുപ്പ്. 370ാം വകുപ്പ് ജമ്മു കശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണെങ്കില്‍, 35എ വകുപ്പ് സംസ്ഥാനത്തെ സ്ഥിരതാമസക്കാരെ നിര്‍വചിക്കുന്നതും ഭൂമി, സര്‍ക്കാര്‍ ജോലി, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ അവര്‍ക്കായി മാത്രം നിജപ്പെടുത്തുന്നതുമാണ്. 

ഇതിലേക്ക് നയിച്ചത് കാശ്മീരിന്റെ ചരിത്രം കൂടിയാണ്. ബ്രിട്ടന്‍ ഇന്ത്യ വിടുമ്പോള്‍ നാട്ടുരാജ്യങ്ങള്‍ ഇന്ത്യയിലും പാകിസ്താനിലുമായി ലയിച്ചു. ജമ്മു കശ്മീരിലെ മഹാരാജാ ഹരി സിങ് മടിച്ചുനിന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീര്‍ പാകിസ്താന്‍ ആഗ്രഹിച്ചിരുന്നു. പാകിസ്താനില്‍ ചേരാന്‍ കൊതിച്ച ജനങ്ങളെ ഹരി സിങ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. എവിടേക്കെന്ന കാര്യത്തില്‍ ഹരി സിങ്ങിന്റെ തീരുമാനം വൈകിയതോടെ ഗോത്രവര്‍ഗക്കാരെ ഉപയോഗിച്ച് പാകിസ്താന്‍ ആക്രമണം അഴിച്ചുവിട്ടു. വലിയൊരു ഭൂപ്രദേശം നഷ്ടമായതോടെ ഹരി സിങ് ഇന്ത്യയുടെ സഹായം തേടി. തുടര്‍ന്ന്, ഇന്ത്യയില്‍ ചേരുന്നതിനുള്ള ഉടമ്പടിയില്‍ ഉപാധികളോടെ ഒപ്പുവയ്ക്കുകയും ചെയ്തു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗവും അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറുമായിരുന്ന ഡോ. കരണ്‍ സിങ് മഹാരാജാ ഹരിസിങ്ങിന്റെ മകനാണ്. 1950 54 കാലത്ത് സംസ്ഥാന ഭരണഘടനാ അസംബ്ലിയും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകളുടെ ഫലമായി രാഷ്ട്രപതിയുടെ നിരവധി ഉത്തരവുകളിറങ്ങി. 370ാം വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു ആദ്യത്തേത്. 1954 മേയ് 13ന് അതിപ്രധാനമായ മറ്റൊരു ഉത്തരവിറങ്ങി.

അതനുസരിച്ച് ജമ്മു കശ്മീരിലെ താമസക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ജമ്മു കശ്മീരുകാര്‍ക്കും നല്‍കി. സുപ്രീം കോടതിയുടെ അധികാരപരിധി ബാധകമാക്കി. അതോടൊപ്പം ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാരെയും അവര്‍ക്കുള്ള സവിശേഷ അവകാശങ്ങളും നിര്‍വചിക്കുന്ന 35എ വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു.

1956 നവംബര്‍ 17ന് 370ാം വകുപ്പ് നീക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ ഭരണഘടനാ അസംബ്ലി പിരിച്ചുവിട്ടു. അതോടെ, ഈ വകുപ്പ് ഭരണഘടനയുടെ സ്ഥിരമായ വകുപ്പായി കണക്കാക്കപ്പെട്ടു. താല്‍ക്കാലികവും മാറ്റം വരാവുന്നതും സവിശേഷവുമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ഭരണഘടനയുടെ 21ാം ഭാഗത്തിലാണ് ഇതിനു സ്ഥാനം.

എങ്കില്‍ത്തന്നെയും, ഭരണഘടനാ അസംബ്ലി തീരുമാനമെടുക്കാതിരുന്ന സാഹചര്യത്തില്‍, 370ാം വകുപ്പിനെ സ്ഥിരസ്വഭാവമുള്ളതായി കണക്കാക്കുന്ന നിരവധി കോടതി ഉത്തരവുകളുണ്ട്. ജമ്മു കശ്മീര്‍ നിയമസഭയുടെ അനുമതിയോടെ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ ഈ വകുപ്പ് റദ്ദാക്കാനാകൂ എന്ന നിയമാഭിപ്രായവും പ്രബലമായിരുന്നു.

ജനസംഘം സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജി അമ്പതുകളില്‍ത്തന്നെ 370ാം വകുപ്പിനെതിരേ ശബ്ദമുയര്‍ത്തിയിരുന്നു. ഒരു രാജ്യത്ത് വ്യത്യസ്ത ഭരണഘടനയും ചിഹ്‌നങ്ങളും പ്രധാനമന്ത്രിയും പാടില്ലെന്ന മുദ്രാവാക്യവുമായി അദ്ദേഹം പ്രചാരണം തുടങ്ങി. ഈ വകുപ്പ് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭീഷണിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജമ്മു കശ്മീരില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേ പ്രക്ഷോഭം നയിച്ച അദ്ദേഹത്തെ 1953 മേയ് 11ന് അറസ്റ്റ് ചെയ്തു. 

കസ്റ്റഡിയിലിരിക്കെ ജൂണ്‍ 23ന് ദുരൂഹ സാഹചര്യത്തിലായിരുന്നു മരണം. അതു കൊലപാതകമായിരുന്നെന്ന വിവാദം ഇന്നും കെട്ടടങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ അറസ്റ്റ് ജവാഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെട്ട ഗൂഢാലോചനയുടെ ഫലമാണെന്ന് എ.ബി. വാജ്‌പേയി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (1 hour ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (1 hour ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (1 hour ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (2 hours ago)

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം  (2 hours ago)

Rahul Mamkootathil വെള്ളം കുപ്പിയിലാക്കുന്ന ചിത്രം  (2 hours ago)

Ambergris പ്രതിക്കായി അന്വേഷണം ആരംഭിച്ചു.  (2 hours ago)

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (8 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (8 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (9 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (9 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (10 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (10 hours ago)

Malayali Vartha Recommends