കൊല്ലത്ത് ബൈക്കപകടത്തില്‍ മരിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അഖിലേഷ് യാത്രയായത് മൂന്നു പേര്‍ക്ക് പുതുജീവന്‍ നല്‍കി

കൊല്ലത്ത് ബൈക്കപകടത്തില്‍ മരിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അഖിലേഷ് യാത്രയായത് മൂന്ന് പേര്‍ക്ക് പുതുജീവന്‍ നല്‍കി. കൊല്ലം ബൈപ്പാസിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ കരിക്കോട് സ്വദേശി അഖിലേഷിന് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങവേ ബൈപ്പാസില്‍ പാല്‍ക്കുളങ്ങരയില്‍ വച്ചാണ് കല്ലുംതാഴം കുറ്റിച്ചിറ സ്വദേശി അഖിലേഷിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിക്കുന്നത്.
തെറിച്ചുവീണ അഖിലേഷിനെ നാട്ടുകാര്‍ ബൈപ്പാസിലെ തന്നെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലുമെത്തിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അഖിലേഷിന് ഞായറാഴ്ചയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.
ഇതോടെ അവയവദാനമെന്ന മഹാദാനത്തിന് അഖിലേഷിന്റെ വീട്ടുകാര്‍ സമ്മതം അറിയിച്ചു .അഖിലേഷിന്റെ കരളും ഒരു വൃക്കയും കിംസ് ആശുപത്രിയ്ക്കും ഒരു വൃക്കയും കണ്ണുകളും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്കും നല്‍കി .സര്‍ക്കാരിന്റെ മരണാനന്തര അവയവ ദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവങ്ങള്‍ ദാനം ചെയ്തത്.
"
https://www.facebook.com/Malayalivartha
























