Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..


മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..

കവടിയാറിൽ സർക്കാർ ചെലവിൽ ഐ എ എസുകാർക്ക് 'അടി' മുറി; മദ്യപിക്കാൻ താത്പര്യമുള്ള ഉദ്യോഗസ്ഥർ പുറം ലോകം അറിയാതെ കാര്യങ്ങൾ കൈകാര്യം ചെയ്യും

06 AUGUST 2019 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

കവടിയാറിൽ സർക്കാർ ചെലവിൽ ഐ. എ എസുകാരുടെ വെള്ളമടി ക്ലബ്. സർക്കാർ കോടികൾ മുടക്കി കെട്ടിപൊക്കിയ കെട്ടിടത്തിൽ ഐ. എ എസ് ക്ലബ് പ്രവർത്തിക്കാൻ ആരംഭിച്ചിട്ട് മാസങ്ങളായി. കേരളത്തിലെത്തുന്ന ഐ. എ എസുകാർക്കു താമസിക്കാനും കേരളത്തിലുള്ള ഐ. എ എസുകാർക്ക് ഉല്ലസിക്കാനുമുള്ളതാണ് സിവിൽ സർവീസസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഓമന പേരിൽ അറിയപ്പെടുന്ന കെട്ടിടം.

യൂണിവേഴ്സിറ്റി കോളേജിലെ ഇടി മുറി എസ് എഫ് ഐ പ്രവർത്തകർ കൈയടക്കി വച്ചിരിക്കുന്നത് പോലെയാണ് ഐ. എഎസുകാർ സർക്കാർ കെട്ടിടം കൈയടിക്കിയിട്ടുള്ളത്. ഐ എ എസുകാർ സുഹൃത്തുക്കൾക്ക് പാർട്ടി കൊടുക്കുന്നതും റമ്മി കളിക്കുന്നതും മറ്റ് ഉല്ലാസ കാര്യങ്ങൾ ചെയ്യുന്നതും ഇവിടെയാണ്. ഉല്ലാസ കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചോദിക്കരുതെന്നാണ് ഒരു ഐ. എ. എസുകാരൻ പറഞ്ഞത്. ഒരു ജീവനക്കാരൻ മാത്രമാണ് ഇവിടെയുള്ളത്. അയാൾക്ക് ഇവിടെയെത്തുന്ന ഉദ്യോഗസ്ഥരെ മര്യാദ പഠിപ്പിക്കാനുള്ള ശേഷിയൊന്നുമില്ല. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഇവിടെ വരാറുണ്ടെന്നാണ് റിപ്പോർട്ട്. ഐ പി എസുകാരും യഥേഷ്ടം വരാറുണ്ടത്രേ. അതിനാൽ പോലീസ് ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല.

ക്ലബിൽ നടക്കുന്ന പാർട്ടിക്ക് പോലീസ് കാവൽ നിൽക്കുന്ന പതിവുമുണ്ട്. ഏമാൻമാർ അകത്ത് ജലസേചനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഇവർ പുറത്തു കാവൽ നിൽക്കും ഒടുവിൽ കാലുകൾ നിലത്തുറയ്ക്കാതെ എത്തുന്ന ഏമാൻമാരെ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള ബാധ്യതയും ഒപ്പമുള്ള ഉദ്യോഗസ്ഥർക്കാണ്.

അതേ സമയം ഇവിടെ ഉദ്യോഗസ്ഥരോട് വിവേചനവുമുണ്ട്. അതായത് ഐ എ എസ് നേരിട്ട് എഴുതിയെടുക്കാത്ത 'ഏട്ട് മൂത്ത എസ് ഐമാരെ' ഗസ്റ്റ് ഹൗസിൽ അധികം കാണാറില്ല. ഇത്തരകാർക്ക് ഗസ്റ്റ് ഹൗസിൽ സ്ഥാനം കുറവാണ്. ഉദ്യോഗസ്ഥർക്കിടയിലെ പടല പിണക്കവും ഇവിടെ പ്രതിഫലിക്കാറുണ്ട്. ഉദ്യോഗസ്ഥരെ കുറിച്ച് കഥകൾ ഇറങ്ങുന്നതും ഇവിടെ നിന്നു തന്നെ.

മന്ത്രി ഇ പി ജയരാജൻ മന്ത്രിസ്ഥാനത്ത് തിരികെയെത്തിയപ്പോൾ അദ്ദേഹം കവടിയാറിലെ വീട് ഔദ്യോഗിക വസതിയാക്കാൻ ശ്രമിച്ചെങ്കിലും ഐ എ എസ് പുലികൾ കൂട്ടത്തോടെ രംഗത്തെത്തി പ്രസ്തുത തീരുമാനം പിൻ വലിപ്പിച്ചു. ഇപ്പോൾ ലക്ഷങ്ങൾ വാടക നൽകിയാണ് മന്ത്രി താമസിക്കുന്നത്. ക്ലബിലെ ലീലാവിലാസങ്ങൾ പുറം ലോകം അറിഞ്ഞതോടെ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിഞ്ഞു. എന്നാൽ മുഖ്യമന്ത്രിക്ക് ഇടപെടാവുന്നതിൽ അപ്പുറമാണ് ഐ. എ എ സുകാരുടെ ശക്തി. ഐ എ എസുകാരോട് കളിച്ച ജേക്കബ് തോമസിന്റെ അവസ്ഥ വിപ്ലവകാരിയായ ചില ഐ പി എസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്.

ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് തുടർന്നിരുന്നെങ്കിൽ കവടിയാറിലെ ക്ലബ് സർക്കാർ ഏറ്റെടുക്കുമായിരുന്നു. അതിനു മുമ്പ് തന്നെ അദ്ദേഹത്തെ പുറത്താക്കി.

ഐ. പി എസുകാർക്ക് പേരൂർക്കടയിൽ ഇത്തരത്തിൽ ഒരു ക്ലബുണ്ടെങ്കിലും അവിടെ പാർട്ടികൾ പതിവല്ല. മദ്യപിക്കാൻ താത്പര്യമുള്ള ഉദ്യോഗസ്ഥർ പുറം ലോകം അറിയാതെ കാര്യങ്ങൾ കൈകാര്യം ചെയ്യും. കുപ്രസിദ്ധരായ പ്രതികളെ ചോദ്യം ചെയ്യാൻ ഇവിടെ കൊണ്ടുവരുമ്പോൾ മാത്രമാണ് ക്ലബ് മാധ്യമ ശ്രദ്ധയിലെത്തുന്നത്.

കവടിയാറിലെ ഫൈവ് സ്റ്റാർ തട്ടുകട സർക്കാർ ഏറ്റെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അതിനുള്ള ശേഷി പിണറായിക്ക് ഉണ്ടോ എന്ന് സംശയമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (2 minutes ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (5 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (9 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (11 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (17 minutes ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (21 minutes ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (31 minutes ago)

ഫുള്‍ 80s വൈബ്!  (44 minutes ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (1 hour ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends