നരഹത്യ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമിനെ സന്ദര്‍ശിച്ച ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശേഖരിക്കുന്നു

നരഹത്യ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമിനെ സന്ദര്‍ശിച്ച ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശേഖരിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയവെ ഐ.എ.എസ് അസോസിയേഷന്‍ ഭാരവാഹിയായ വനിത ഉള്‍പ്പെടെയാണ് സന്ദര്‍ശിച്ചത്. ഈ വനിത ഡോക്ടര്‍മാരെയും ആശുപത്രി ഉടമകളിലെ പ്രധാനിയേയും ശ്രീറാമിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ശ്രീറാമിനെ രക്ഷിക്കാനുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയ വിവരം പുറത്ത് വന്നിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയെ കാണാന്‍ വക്കീലിനും അടുത്ത ബന്ധിക്കള്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കോടതിയുടെ അനുമതിയില്ലാതെ കാണാന്‍ കഴിയില്ല. ജയിലിലാണെങ്കില്‍ സന്ദര്‍ശകരെ അനുവദിക്കും.
കോടതി അനുമതിയില്ലാതെ അസോസിയേഷന്‍ നേതാവ് ആശുപത്രിലെത്തി മണിക്കൂറുകളോളം ശ്രീറാമുമായി ചര്‍ച്ച നടത്തി. ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാരില്‍ ചിലര്‍ മൊബൈല്‍ ഫോണുകളില്‍ ഇവരുടെ ദൃശ്യങ്ങള്‍ എടുത്തിട്ടുണ്ട്. അത് ആരെങ്കിലും കോടതിയില്‍ ഹാജരാക്കിയാല്‍ ശക്തമായ നടപടിയുണ്ടാകും. ഓരോ അരമണിക്കൂര്‍ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥ ശ്രീറാമുമായി കൂടിക്കാഴ്ച നടത്തി. വെളിയില്‍ നടന്ന കാര്യങ്ങളെ കുറിച്ച് ശ്രീറാമുമായി ചര്‍ച്ച നടത്തി. കാവല്‍ നിന്ന പൊലീസുകാര്‍ ഈ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാനോ, തടയാനോ തയ്യാറായില്ല. ശ്രീറാമിനൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പഠിച്ച ചിലര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്. അവരും ശ്രീറിമിനെ രക്ഷിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്‌തെന്നാണ് അറിവ്.
കോടതിയുടെ അനുമതിയോ അനുവാദമോ ഇല്ലാതെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ചതും ഇടപെടല്‍ നടത്തിയതും സംബന്ധിച്ച വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ചതായി അറിയുന്നു. ഇദ്ദേഹത്തിന്റെ ഫോണ്‍ രേഖകളും ശേഖരിച്ചതായി അറിയുന്നു. റിമാന്‍ഡിലാകും മുമ്പായിരുന്നു ഇത്. പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയെ മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥന്‍ സന്ദര്‍ശിക്കുന്നത് നിയമപരമായ നടപടിക്കായിട്ടായിരിക്കണം. എന്നാല്‍ സ്വകാര്യസന്ദര്‍ശനമാണ് നടത്തിയത്. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി ശ്രീറാമിനെ റിമാന്‍ഡ് ചെയ്ത ശേഷവും ഈ ഉദ്യോഗസ്ഥന്‍ മുറിയിലെത്തിയെന്ന് അന്ന് ആശുപത്രിയിലുണ്ടായിരുന്ന ചിലര്‍ പറയുന്നു.
റിസപ്ഷനില്‍ നിന്നും ശ്രീറാമിന്റെ മുറിയിലേ്ക്ക് മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥന്റെ അടക്കം ഫോണുകള്‍ കണക്റ്റ് ചെയ്തിട്ടുണ്ട്. ആവശ്യമായ എല്ലാ സഹായവും നല്‍കി ആശുപത്രി മാനേജ്‌മെന്റ് ഇതിനെല്ലാം കൂട്ട് നിന്നു. കാരണം ആശുപത്രിയില്‍ പല ക്രമക്കേടുകളും നടക്കുന്നുണ്ടെന്ന് ഇതിനകം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മജിസ്‌ട്രേറ്റ് ശ്രീറാമിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട വിവരം അറിഞ്ഞ ജില്ലയിലെ പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥര്‍ ജയിലിലെ ഡോക്ടറുമായി ബന്ധപ്പെട്ട് ശ്രീറാമിനെ മെഡിക്കല്‍കോളേജിലേക്ക് റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും അറിയുന്നു. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ഈ രീതിയില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























