Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

മീശയുള്ള അപ്പന്മാർ ഒരുമിച്ചപ്പോൾ കല്ലേറുമില്ല യുദ്ധവുമില്ല; കശ്മീരിലെ തെരുവിൽ നാട്ടുകാർക്കൊപ്പം റോഡിൽ ഉച്ചഭക്ഷണം കഴിച്ച് ഡോവൽ- ഇനി കാശ്‌മീർ വേറെ ലെവലാണ്

08 AUGUST 2019 10:26 AM IST
മലയാളി വാര്‍ത്ത

ഡോവൽ പൊളിച്ചു. മീശയുള്ള അപ്പന്മാർ ഒരുമിച്ചപ്പോൾ കല്ലേറുമില്ല യുദ്ധവുമില്ല. ഒടുവിൽ കശ്മീരിലെ തെരുവിൽ ഇന്ത്യയുടെ സ്വന്തം അജിത് ഡോവൽ. കല്ലേറുമായി കേരളത്തിൽ പ്രതിഷേധത്തിനിറങ്ങിയവർ ഇത് കാണണം. ഡോവലിനെ വരവേൽക്കുന്നത് സാക്ഷാൽ കാശ്മീരികൾ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി ഇന്ത്യയ്‌ക്കൊപ്പം ചേര്‍ത്ത മോദി സര്‍ക്കാരിന്റെ നടപടിക്ക് ജമ്മു കശ്മീരില്‍ ആഹ്ലാദത്തോടെയുള്ള വരവേല്‍പ്. സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കശ്മീരിലുള്ള സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ നാട്ടുകാര്‍ സന്തോഷത്തോടയാണു വരവേറ്റത്. നാട്ടുകാര്‍ക്കൊപ്പം നടുറോഡില്‍ നിന്നു കൊണ്ടാണു ദോവല്‍ ഉച്ചഭക്ഷണം കഴിച്ചത്. ശേഷം ദോവല്‍ പോലീസുകാരേയും സൈനികരേയും സന്ദര്‍ശിച്ചു. ഷോപ്പിയാനിലെ തെരുവിറങ്ങി നാട്ടുകാരോട് വിശേഷങ്ങള്‍ തിരക്കലും കുശലും പറഞ്ഞുമാണ് ഇന്നലെ ഡോവൽ ഇന്നലെ ദിനം ചെലവഴിച്ചത്.

കനത്ത സുരക്ഷയില്‍ തുടരുന്ന ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞ ദിവസമാണു സ്ഥലത്തെത്തിയത്. തിങ്കളാഴ്ച ശ്രീനഗറില്‍ എത്തിയ അദ്ദേഹം സുരക്ഷാ നടപടികള്‍ക്ക് നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. 43,000 സൈനികരെക്കൂടി ജമ്മു കശ്മീരില്‍ സുരക്ഷയ്ക്കായി പുതിയതായി നിയോഗിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം അര്‍ധസൈനികരാണ് ഇപ്പോള്‍ സംസ്ഥാനത്ത് സുരക്ഷാ ചുമതലയില്‍ എര്‍പ്പെട്ടിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുകയെന്നതു സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം കശ്മീരിലെ ജനങ്ങളോടു പറഞ്ഞപ്പോൾ ജനത്തിനാവേശം.

എല്ലാം ശരിയാകും. നിങ്ങളുടെ സുരക്ഷിതത്വവും സുരക്ഷയും ഞങ്ങളുടെ ഉത്തരവാദിത്വമാണ്. നിങ്ങളുടെ കുട്ടികളും അവരുടെ കുട്ടികളും ഇവിടെ ജീവിക്കും. അവർ അറിയപ്പെടുന്നവരായിത്തീരും അദ്ദേഹം വ്യക്തമാക്കി. പൊലീസുകാരുമായും കൂടിക്കാഴ്ച നടത്തിയ ഡോവൽ‌ വർഷങ്ങളായി സംസ്ഥാനത്തു ക്രമസമാധാനം ഉറപ്പുവരുത്തുന്നതിൽ പൊലീസ് വഹിച്ച പങ്കിന് അവരെ അഭിനന്ദിച്ചു. മികച്ച പൊലീസ് സേനകളിലൊന്നാണ് കശ്മീരിലേതെന്നും അദ്ദേഹം പറഞ്ഞു

കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങളിലും പുതിയതായി പ്രഖ്യാപിച്ച രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെ രൂപീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും അദ്ദേഹം വിവിധ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വിഘടനവാദികള്‍ അടക്കമുള്ളവരില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുന്നത് സംബന്ധിച്ചും അജിത് ഡോവല്‍ സംസ്ഥാനത്തെ ഉന്നത വൃത്തങ്ങളുമായി ചര്‍ച്ച ചെയ്യും.

കശ്മീരിനെ വിഭജിച്ചതിലും പ്രത്യേകാധികാരം റദ്ദാക്കിയതിലും കശ്മീരിലെ ജനങ്ങള്‍ക്ക് യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധചെലുത്തുന്നുണ്ട്. സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ സമാഹരിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ക്കും ക്ഷാമമില്ല. അടുത്ത മൂന്ന് മാസത്തേയ്ക്ക് വേണ്ടത്ര അവശ്യവസ്തുക്കള്‍ ശേഖരിച്ചു വച്ചിട്ടുണ്ട്. അരി, ഗോതമ്പ്, മട്ടണ്‍, മുട്ട എന്നീ ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമേ പെട്രോളും ഡീസലും വേണ്ടത്ര ശേഖരിച്ചിട്ടുണ്ടെന്ന് പ്ലാനിങ് കമ്മീഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ അറിയിച്ചു. ചുരുക്കത്തിൽ മോദിയുടെ ഡോവൽ കളം നിറഞ്ഞങ്ങു കളിച്ചു. ഇനി കാശ്‌മീർ വേറെ ലെവലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രിമാർക്ക് ജനറേറ്ററുണ്ട്, ഒന്നും അറിയേണ്ട'; കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി..  (42 minutes ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു  (54 minutes ago)

CATS പൊലീസ് കേസെടുത്തു  (57 minutes ago)

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ  (58 minutes ago)

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല  (1 hour ago)

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...  (1 hour ago)

ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...  (1 hour ago)

ഐഇഡിസി ഉച്ചകോടി ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍ തൃശൂരില്‍  (1 hour ago)

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്  (1 hour ago)

'ന്യൂട്രിസാഗ 2026': ദേശീയ പോഷകാഹാര മാസം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പു'മായി അലയൻസ് സർവീസസ് ഇന്ത്യ...  (1 hour ago)

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് ജോസ് ആലുക്കാസ് 2 കോടി രൂപ നൽകി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ  (1 hour ago)

നാഷണൽ ക്രഷിന്റെ സ്ഥാനത്ത് ഇനി പുതിയൊരാൾ;  (1 hour ago)

Malayali Vartha Recommends