പാലക്കാട് ബൈക്കിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു; മകൻ ഗുരുതരാവസ്ഥയിൽ...

പാലക്കാട് നാട്ടുകല്ലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മണ്ണാർക്കാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു. മണ്ണാർക്കാട് സ്വദേശി മൈമുന (46) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന മകൻ ഷെരീഫിനെ (26) ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഷെരീഫിന്റെ പെണ്ണുകാണൽ ചടങ്ങിനായി മകനൊപ്പം ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മൈമുന. ഇവരുടെ ബൈക്കിനെ മറികടക്കാൻ ശ്രമിച്ച കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.ഇടിയിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മൈമുന മരണത്തിന് കീഴടങ്ങുകയായിരുന്നു. ഷെരീഫ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha



























