പോലീസുദ്യോഗസ്ഥൻ തടവുകാരിയെ പീഡിപ്പച്ചെന്നു പരാതി

പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന പരതിയുമായി തടവുകാരി. ട്രെയിനിലെ വാഷ്‌റൂമില്‍ വെച്ച് ഹെഡ് കോണ്‍സ്റ്റബിള്‍ ബലാത്സംഗം ചെയ്തുവെന്നാണ് തീഹാര്‍ ജയിലിലെ തടവുകാരി പരാതി പറയുന്നത്. പശ്ചിമബംഗാളിലെ കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഹാജരായ ശേഷം ഡല്‍ഹിയിലേക്ക് തിരിച്ചു വരവെയാണ് ട്രെയിനില്‍ വെച്ച് തന്നോട് കോണ്‍സ്റ്റബിള്‍ മോശമായി പെരുമാറിയെന്നാണ് പരാതിക്കാരി പറയുന്നത്. പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവർക്കൊപ്പം രണ്ട് വനിത പോലീസ് ഉൾപ്പെടെ അഞ്ച് പൊലീസുകാരാണ് ഉണ്ടായിരുന്നത്. രാത്രിയില്‍ ട്രെയിനിലെ ബാത്ത്‌റൂമില്‍ പോയപ്പോൾ ഹെഡ് കോണ്‍സ്റ്റബിള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നും മറ്റു പോലീസുകാർ ഉറക്കമായിരുന്നെന്നും തടവുകാരി പറയുന്നു. ഡല്‍ഹി പൊലീസ് ഈ കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട കേസിലാണ് ഇവർ ശിക്ഷ അനുഭവിക്കുന്നത്.
https://www.facebook.com/Malayalivartha

























