മറുനാടന്‍ പായ്ക്കറ്റ് വെളിച്ചെണ്ണ വിഷമയമെന്ന് എണ്ണ വ്യാപാരികള്‍

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെ വിപണിയിലെത്തുന്ന പായ്ക്കറ്റ് വെളിച്ചെണ്ണയില്‍ ഭൂരിഭാഗവും വിഷാംശം കലര്‍ന്നതാണെന്നു കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറഞ്ഞു.
ആകര്‍ഷകമായ പായ്ക്കറ്റുകളില്‍ ലഭ്യമാകുന്ന വെളിച്ചെണ്ണയില്‍ ആരോഗ്യത്തിനു ഹാനികരമായ ലിക്വിഡ് പാരഫിന്‍ ഓയില്‍, പാം കേര്‍ണല്‍ ഓയില്‍ എന്നിവ കലര്‍ന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വെളിച്ചെണ്ണ കേടാകാതിരിക്കാനും മണവും നിറവും ലഭിക്കാനുമായി ചേര്‍ക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ അതിനെ വിഷമയമാക്കുന്നു. ഇത്തരം എണ്ണകളുടെ ഉപയോഗം കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നുവെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
മലയാളികളുടെ ഉപയോഗത്തിന് ആവശ്യമായ തോതില്‍ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാല്‍ സാധിക്കാതെ വന്നതോടെ ദിനംപ്രതി 350-400 മെട്രിക് ടണ്‍ എണ്ണയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കെത്തുന്നത്. നിലവില്‍ കൊപ്രയുടെ വിലയും ഉത്പാദനച്ചെലവും പരിഗണിച്ചാല്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 140 രൂപയോളം വില വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























