ബിജു രമേശിന് പൊലീസ് സംരക്ഷണം

ബാര്‍ വിഷയത്തില്‍ ധനകാര്യമന്ത്രി കെ. എം. മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാര്‍ഉടമ ബിജു രമേശിന് സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഗണ്‍മാനെ അനുവദിച്ചു.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ബിജു രമേശ് അയച്ച അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. തത്കാലം ബിജുവിനു മാത്രമാണ് സംരക്ഷണം. വീടിനും സംരക്ഷണം വേണമെന്ന ആവശ്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























