മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തം; മകള്‍ക്ക് നഷ്ടപരിഹാരം

മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തവും മകള്‍ക്ക് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ സര്‍ക്കാരിനോട് കോടതി. കൃഷ്ണന്‍കുട്ടിയെന്ന ആള്‍ക്കാണ് ശിക്ഷ ലഭിച്ചത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന സ്വന്തം മകളെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് കുറ്റം. കുട്ടിക്ക് പരമാവധി നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
മാതാവ് മരിച്ചുപോയതിനെ തുടര്‍ന്ന് അനാഥാലയത്തില്‍ കഴിഞ്ഞിരുന്ന കുട്ടിയെ അവധിക്ക് വീട്ടില്‍വിളിച്ചു വരുത്തിയായിരുന്നു പിതാവിന്റെ പീഡനം. പീഡനത്തിന് ഇരയാവുന്ന കുട്ടിക്ക് പരമാവധി മൂന്നുലക്ഷം രൂപവരെ സര്‍ക്കാര്‍ നല്‍കണമെന്ന നിയമത്തിന് കീഴില്‍ പെണ്‍കുട്ടിക്ക് പരമാവധി നഷ്ടപരിഹാരം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി പ്രകാരം കോടതി നഷ്ടപരിഹാരം വിധിക്കുന്ന ആദ്യ കേസ്സാണിത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സുനില്‍ തോമസിന്റെതാണ് ഉത്തരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























