സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതവേണമെന്ന് ഗവര്‍ണര്‍ പി സദാശിവം

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വേണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. ഭരണത്തിലിരിക്കുന്നവര്‍ക്ക് ചുമതല ജനങ്ങളോടാണ്. ഭരണത്തിലിരുന്ന് പറയുന്നതിന്റേയും പ്രവര്‍ത്തിക്കുന്നതിന്റേയും ഉത്തരവാദിത്തം ഭരണാധികാരികള്‍ക്കാണ്. അതിനാല്‍ തന്നെ മികച്ച രീതിയിലുള്ള ഭരണം കാഴ്ച വയ്‌ക്കേണ്ടത് സര്‍ക്കാരുകളുടെ ചുമതലയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ റിപ്പബ്‌ളിക് ദിനാഘോഷങ്ങളില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത് സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തനങ്ങള്‍ക്കുള്ള സുതാര്യതയാണ്. ഉന്നത വിദ്യാഭ്യാസ നിലവാരം ഇനിയും മെച്ചപ്പെടുത്തണം. വേണം. അതിനുവേണ്ടിയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമൂല മാറ്റമാണ് ചാന്‍സലേഴ്‌സ് കൗണ്‍സില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. മികച്ച തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സര്‍വകലാശാലകള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. അതിനാല്‍ തന്നെ സര്‍വകലാശാലകളുടെ നിലവാരം മെച്ചപ്പെടേണ്ടത് അത്യാവശ്യമാണെന്നും സദാശിവം കൂട്ടിച്ചേര്‍ത്തു.
ദേശീയ ഗെയിംസിന് കായിക കേരളത്തിന് അഭിമാനമായി മാറണം. അതിനായി കേരളത്തിലെ ജനങ്ങള്‍ ഒരുമിച്ച് നില്‍ക്കണം. ഏതാണ്ട് പതിനായിരത്തോളം കായിക താരങ്ങള്‍ മത്സരിക്കുന്ന ഗെയിംസില്‍ കേരളത്തിന് മികച്ച വിജയം നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























