മാണിക്ക് എന്‍എസ്എസിന്റെ പിന്തുണ

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണിയെ പിന്തുണച്ച് എന്‍എസ്എസ് രംഗത്ത്. മാണി രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. ആരോപണങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് കേരളം. മാധ്യമങ്ങളാണ് ഇപ്പോള്‍ കുറ്റവിചാരണ നടത്തുന്നത്. തെളിവില്ലാതെ ഒരാളെ തേജോവധം ചെയ്യുന്നത് ശരിയല്ല.
അഴിമതി തെളിയാതെ മാണിയെ കുരിശില്‍ തറയ്ക്കാന്‍ ശ്രമിക്കരുത്. യുഡിഎഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ തുടരണം. ആര്‍.ബാലകൃഷ്ണപിള്ള മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചാലും ഇല്ലെങ്കിലും എന്‍എസ്എസിന് ഒന്നുമില്ല. ബാലകൃഷ്ണപിള്ളയുടെ തീരുമാനത്തില്‍ എന്‍എസ്എസിന് യാതൊരു പങ്കുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























