കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കാലോചിത പ്രവര്‍ത്തന ശൈലി സ്വീകരിക്കണമെന്ന് എം.എ.ബേബി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കാലോചിത പ്രവര്‍ത്തന ശൈലി സ്വീകരിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ജനങ്ങള്‍ പാര്‍ട്ടിയെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തണം. ജനവിശ്വാസം നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നും ബേബി പറഞ്ഞു. സിപിഎം കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സംസ്ഥാന കമ്മിറ്റി അംഗം എം.കെ.ഭാസ്‌കരന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















