Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ മലയാളി ഡോക്ടര്‍ തായ്‌ലൻഡിൽ മുങ്ങി മരിച്ചു


മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു... അഞ്ച് പേരെ കാണാതായി


ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്


കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം


ചക്രവാതച്ചുഴിയുടെ സ്വാധീനം.... സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളതീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്

ഞെട്ടിപ്പിച്ച് മുന്‍ എസ്.പി.... മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ സുപ്രധാന വെളിപ്പെടുത്തലുകളുമായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ജോസഫും മാധ്യമ പ്രവര്‍ത്തകരും; വാഹനമിടിച്ചു കൊല്ലപ്പെട്ട ബഷീറിന്റെ ഫോണ്‍ കണ്ടെത്താനാവാത്തതില്‍ ദുരൂഹത; വീണ്ടും ചാനല്‍ ചര്‍ച്ച കത്തുന്നു

19 AUGUST 2019 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാവർക്കർ മരിച്ചു.... പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട കീഴ്‌വായ്പൂർ സ്വദേശിയാണ് മരിച്ചത്

സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്.... പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദം

ഇടുക്കിയിൽ ശക്തമായ മഴ ; മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കും;ഇടുക്കി ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം; മലവെള്ളപ്പാച്ചിലിൽ വളർത്തുമൃഗങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവ ഒലിച്ചുപോയി

ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്. ഓടിച്ച വാഹനമിടിച്ചു കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിന്റെ ഫോണിനെ ചൊല്ലി വിവാദം കനക്കുന്നു. പോലീസുകാരെ വെള്ളപൂശി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ചാനലിലൂടെ ബദല്‍ അന്വേഷണം നടത്തി മാധ്യമ പ്രവര്‍ത്തകര്‍. ഇന്നലെ പ്രധാന ചാനലുകളെല്ലാം ഒരിക്കല്‍ കൂടി ശ്രീറാം വെങ്കിട്ടരാമന്റെ വിഷയമാണ് ചര്‍ച്ച ചെയ്തത്. ഇതില്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ പൊളിച്ചടുക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ഇതില്‍ ഏറ്റവും സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത് റിട്ടയര്‍ഡ് സൂപ്പറന്‍ഡന്റ് ഓഫ് പോലീസ് ജോര്‍ജ് ജോസഫാണ്. 

തലസ്ഥാനത്ത് ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ജോര്‍ജ് ജോസഫ് തുറന്നു പറഞ്ഞു. ബഷീറിന്റെ ഫോണ്‍ കണ്ടെത്താനാകാത്തതിലും ദുരൂഹതയുണ്ട്. ആ ഫോണ്‍ എവിടെയാണെന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തണം. അത് ബോധപൂര്‍വം ആരോ ഒളിപ്പിച്ചതാണ്. ഒന്നുകില്‍ അത് ശ്രീറാമിന്റെ ആളുകളുടെ കൈയ്യിലോ അല്ലെങ്കില്‍ മുറിഞ്ഞപാലത്തോ കാണുമെന്ന് വെളിപ്പെടുത്തി. മുറിഞ്ഞപാലത്ത് ആരുടെ കൈയ്യിലെന്ന് ചോദിച്ചപ്പോള്‍ ആ ആളെ എല്ലാവര്‍ക്കുമറിയാമല്ലോ എന്നാണ് പറയുന്നത്. മാത്രമല്ല ആ ഫോണില്‍ കാണാന്‍ പാടില്ലാത്ത വല്ലതും പതിഞ്ഞിട്ടുണ്ടോയെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. അതിന് വേണ്ടിയാണോ പിന്തുടര്‍ന്നതെന്ന സംശയവും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. മൊബൈല്‍ ടവര്‍ വച്ച് ഇനിയും കണ്ടുപിടിക്കാനാകും. ശ്രീറാം മദ്യപിച്ചെന്നതിന് തെളിവ് കണ്ടുപിടിക്കാന്‍ എളുപ്പമാണ്. താനാണ് അന്വേഷണ ഉദ്യോഗസ്ഥനെങ്കില്‍ ശ്രീറാം വന്ന മദ്യപാന സദസ് കണ്ടെത്തും. അവിടെനിന്ന് നടന്ന് എങ്ങനെ കാറില്‍ കയറി. ആര് കയറ്റി വിട്ടു എന്നിവയെല്ലാം അന്വേഷിച്ചാല്‍ തന്നെ വലിയ തെളിവുകള്‍ ശേഖരിക്കാനാകുമെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. 


അതേസമയം ആരുടെ കൈയിലാണ് ഫോണെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബഷീര്‍ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റും രംഗത്തെത്തി.

അപകടസമയം കെ.എം. ബഷീറിന് രണ്ടു ഫോണ്‍ ഉണ്ടായിരുന്നു. ഒരു സാധാരണ ഫോണും, ഒരു സ്മാര്‍ട്ട് ഫോണും. സാധാരണഫോണ്‍ തകര്‍ന്നനിലയില്‍ അപകടസ്ഥലത്തുനിന്ന് കിട്ടി. സ്മാര്‍ട്‌ഫോണ്‍ കാണാനില്ലായിരുന്നു. ആ ഫോണ്‍ ഒരു മണിക്കൂറിനുള്ളില്‍ ആരോ ഉപയോഗിച്ചിട്ടുണ്ട്. അതാരാണെന്ന് കണ്ടെത്തണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു. 

പരാതിക്കാരുടെ മൊഴി െവെകിയതുകൊണ്ടാണ് ശ്രീറാമിന്റെ രക്തപരിശോധന െവെകിയതെന്ന വിചിത്രവാദവുമായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഫോണിന്റെ് കാര്യത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യമുയര്‍ന്നത്. മൊഴി നല്‍കാന്‍ െവെകിയിട്ടില്ലെന്ന് സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി പറയുന്നു. 

പുലര്‍ച്ചെ ഒരുമണിക്കാണ് ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പുലര്‍ച്ചെ നാലുമണിക്കു തന്നെ മൊഴികൊടുത്തുവെന്ന് സെയ്ഫുദ്ദീന്‍ ഹാജി പറയുന്നു. പോലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി നല്‍കിയ ഹര്‍ജി തളളണമെന്നു പറഞ്ഞാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

കേസിന്റെ പ്രാഥമികഅന്വേഷണത്തില്‍ മ്യൂസിയം പോലീസിന് വളരെ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ്.ഐ ജയപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രക്തപരിശോധന നടത്തുന്നതിലും എഫ.്‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും കാലതാമസമുണ്ടായെന്നും സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതില്‍ വീഴ്ചയുണ്ടായെന്നുമായിരുന്നു വിമര്‍ശനം. ശ്രീറാമിന്റെ ജാമ്യം തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം നിരാകരിച്ച കോടതിയും അന്വേഷണവീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ത്രിരാഷ്ട്ര പരമ്പര ബഹിഷ്കരിക്കാൻ  (9 minutes ago)

മോഷണശ്രമം തടുക്കുന്നതിനിടെയാണ് തനിക്ക് പൊള്ളലേറ്റതെന്ന് ചികിത്സയിലിരിക്കെ ...  (17 minutes ago)

'ഐ ഹേറ്റ് ഇന്ത്യ' ടൂറിലേക്ക് പോകൂ  (23 minutes ago)

പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ .....  (29 minutes ago)

റെയ്ഡിൽ സിബിഐ കണ്ടെത്തിയത്  (47 minutes ago)

ആ യാത്ര അവസാനയാത്രയായി...  (54 minutes ago)

അറസ്റ്റ് സാധുവാണെന്ന്  (1 hour ago)

കടലിൽ മീൻ പിടിക്കാൻ പോയ യുവാവിന് മീനിന്റെ കൂർത്ത തല വയറ്റിൽ....  (1 hour ago)

മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി  (1 hour ago)

ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു  (1 hour ago)

നട തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്  (1 hour ago)

തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച്  (2 hours ago)

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും  (2 hours ago)

കൊല്ലം മരുതിമലയില്‍ നിന്ന് താഴേക്ക് വീണ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു  (9 hours ago)

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു: മലയാളിയടക്കം അഞ്ചുപേരെ കാണാതായി  (9 hours ago)

Malayali Vartha Recommends