വരൂ സാര്‍ നമുക്ക് ഡാന്‍സ് ചെയ്യാം... ഒബാമയെ ഡാന്‍സ് ചെയ്യാന്‍ ക്ഷണിച്ച് ഷാരൂഖ് ഖാന്‍

ബോളിവുഡിന്റെ കിങ് ഷാരൂഖ് ഖാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഡാന്‍സ് ചെയ്യാന്‍ വിളിച്ചു. ട്വിറ്ററിലൂടെയാണ് ഷാരൂഖ് ഒബാമയെ ഡാന്‍സ് ചെയ്യാന്‍ വിളിച്ചത് . ഒബാമ തന്റെ കടുത്ത ആരാധകനാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഷാരൂഖിന്റെ ക്ഷണം.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഒബാമ ചൊവ്വാഴ്ച സിരിഫോട്ടില്‍ ക്ഷണിക്കപ്പെട്ട അതിഥികളുമായി നടത്തിയ പ്രസംഗത്തില്‍ ഷാരൂഖിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ ദില്‍വാലെ ദുല്‍ഹനിയെ ലേ ജായേങ്കെ എന്ന ചിത്രത്തിലെ ഡയലോഗ് ഉള്‍പ്പെടുത്തിയിരുന്നു.
സെനോറിറ്റ, ബഡേ ബഡേ ദേശോ മേം... ഞാന്‍ പറഞ്ഞതെന്തെന്ന് നിങ്ങള്‍ക്ക് മനസ്സിലായി കാണുമല്ലോ എന്നായിരുന്നു ഒബാമ പ്രസംഗത്തിനിടെ പറഞ്ഞത്.
ഇക്കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് ഷാരൂഖ് ഒബാമയെ ഡാന്‍സ് ചെയ്യാന്‍ ക്ഷണിച്ചത്. ഷാരൂഖിന്റെ സൂപ്പര്‍ ഹിറ്റായ ദില്‍സേ എന്ന ചിത്രത്തിലെ ചയ്യാ ചയ്യ എന്ന ഗാനത്തിന് നൃത്തം ചെയ്യാനാണ് ഒബാമയെ ക്ഷണിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ തന്റെ ചിത്രത്തിലെ ഡയലോഗ് ഉള്‍പ്പെടുത്തിയതില്‍ അഭിമാനമുണ്ടെന്നും അടുത്ത തവണ വരുമ്പോള്‍ ചയ്യാ ചയ്യാ ഡാന്‍സ് ചെയ്യണമെന്നും ഖാന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























