ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു

പാലക്കാട് പല്ലശ്ശന കൂടല്ലൂര്‍ എരിക്കാട്ടില്‍ പരേതനായ രാമന്റെ മകന്‍ ബാബു (44), മക്കളായ അബിത (5), അക്ഷയ (2) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആറരയോടെയാണ് ദുരന്തമുണ്ടായത്.
വീട്ടമ്മയായ പ്രമീള മൂത്ത മകന്‍ തൊട്ടടുത്തുള്ള തറവാട്ടുവീട്ടില്‍ കഴിഞ്ഞ ദിവസം പോയി കിടന്നതിനാല്‍ വിളിച്ചുണര്‍ത്തി സ്‌കൂളില്‍ പറഞ്ഞുവിടാന്‍ രാവിലെ ഇറങ്ങിയതായിരുന്നു. അച്ഛനും മക്കളും ഉണരാത്തതിനാല്‍ വാതില്‍ പൂട്ടിയാണ് പ്രമീള വീട്ടിലേക്ക് പോയത്. തീ പടരുന്നതു കണ്ട അയല്‍ക്കാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. എന്നാല്‍ അപ്പോഴേക്കും മൂന്നു പേരും വെന്തു മരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























