10 ബാറുകള്‍ക്ക് തിങ്കളാഴ്ച്ചയ്ക്കകം ലൈസന്‍സ് നല്കുമെന്ന് സര്‍ക്കാര്‍

10 ബാറുകള്‍ക്ക് തിങ്കളാഴ്ച്ചയ്ക്കകം ലൈസന്‍സ് നല്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ ഈ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള കോടതി ഉത്തരവ് നടപ്പാക്കാത്തതിലുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം തുടരുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അഞ്ചു ദിവസത്തിനകം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തവിട്ടിരുന്നെങ്കിലും സുപ്രീം കോടതിയില്‍ ഇത് ചോദ്യം ചെയ്യുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ സുപ്രീം കോടതി കടുത്ത വിമര്‍ശനങ്ങളോടെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് നികുതി സെക്രട്ടറിയും നികുതി കമ്മിഷണറുമാണ് കോടതിയലക്ഷ്യ ഹര്‍ജി നേരിടുന്നത്. ജസ്റ്റീസ് കെ.ബി.രാമകൃഷ്ണപിള്ളയുടെ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ബാറുടമകളുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിധി. 10 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ നികുതി സെക്രട്ടറിക്ക് നേരത്തെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതു പാലിക്കാത്ത നികുതി സെക്രട്ടറിയുടെ നടപടി കോടതിയലക്ഷ്യമാണെന്നായിരുന്നു ബാറുടമകളുടെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























