ബാര്‍ കോഴ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണത്തില്‍ ഇടപെടാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും സി.ബി.ഐ അന്വേഷണം നടത്തുന്നതിന് ആവശ്യമായ വസ്തുതകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം.ഷെഫീക്കും അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ബാര്‍ കോഴ ആരോപണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ എ.വി.താമരാക്ഷനാണ് ഹര്‍ജി നല്‍കിയത്.
കേസില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത് മന്ത്രിക്കെതിരെ ആയതിനാല്‍ അന്വേഷണത്തില്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടരുതെന്നും സത്യം പൂര്‍ണമായും പുറത്ത് കൊണ്ടുവരണമെന്നും കോടതി വിജിലന്‍സിന് പ്രത്യേകം നിര്‍ദ്ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























