Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മൊഴി പുറത്ത്... ജയിലിനെ പേടിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ കളിച്ച കളികള്‍ പുറത്ത്; അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന് ഉണ്ടായിരുന്നത് നിസാര പരുക്കുകള്‍ മാത്രമെന്ന് ഡോക്ടര്‍മാരുടെ മൊഴി

25 AUGUST 2019 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തില്‍ വഴിത്തിരിവ്. അപകടത്തിന് ശേഷം കിംസ് ആശുപത്രിയിലെത്തിയ ശ്രീറാം വെങ്കിട്ടരാമന് നിസാരപരിക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് കിംസ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.

അപകടത്തിന് ശേഷം കിംസ് ആശുപത്രിയിലെ കാഷ്വാലിറ്റി കെയര്‍ വിഭാഗത്തില്‍ മൂന്നാം തീയതി പുലര്‍ച്ചെ ഡ്യൂട്ടി ഉണ്ടായിരുന്ന പ്രധാന ഡോക്ടറേയും അസിസ്റ്റന്റിനേയുമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആശുപത്രിയില്‍ വന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമന് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടു തന്നെ അത്യാഹിത വിഭാഗത്തില്‍ സാധാരണ ചികിത്സ മാത്രമാണ് നല്‍കിയതെന്നും ഡോക്ടര്‍മാര്‍ മൊഴി നല്‍കി. കൈക്ക് മാത്രമാണ് അന്ന് നിസാരപരുക്കുണ്ടായിരുന്നത്. ശ്രീറാം വെങ്കിട്ടരാമന് ഗുരുതരമായ അസുഖമുണ്ടെന്ന തുടര്‍വാദങ്ങളെ തളളുന്നതാണ് ഡോക്ടര്‍മാരുടെ മൊഴി.

അപകടത്തിന് ശേഷം ജനറല്‍ ആശുപത്രിയിലെ രക്തപരിശോധന ഒഴിവാക്കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ശ്രീറാം വെങ്കിട്ടരാമന്‍ കിംസ് ആശുപത്രിയിലേക്കാണ് പോയത്. ശ്രീറാം വെങ്കിട്ടരാമനെ രക്തപരിശോധനക്ക് വിധേയനാക്കാതെ രക്ഷപ്പെടാന്‍ അനുവദിക്കുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മ്യൂസിയം എസ് ഐ ജയപ്രകാശിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

കിംസ് ആശുപത്രിയില്‍ കഴിയവേയാണ് ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തിയതും റിമാന്‍ഡ് ചെയ്തതും. ഇതേത്തുടര്‍ന്നാണ് നിസാര പരുക്കുകള്‍ മാത്രമുണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമന് ഗുരുതരമായ രോഗമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.

റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ് ജയിലിലെ സെല്ലിലേക്ക് കൊണ്ടു വന്നെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു കാട്ടി മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലേക്ക് കൊണ്ടു പോവുകയായിരുന്നു. അവിടെയും സെല്ലില്‍ പ്രവേശിക്കാതെ ട്രോമാ കെയര്‍ വിഭാഗത്തിലാണ് വെങ്കിട്ടരാമനെ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യ(താത്കാലിക മറവി രോഗം) ആണെന്ന തരത്തില്‍ മെഡിക്കല്‍ ബോര്‍ഡ് നിഗമനമെത്തിയത്.എന്നാല്‍ ഇതെല്ലാം ചോദ്യം ചെയ്യുന്നതാണ് കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴി.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോ ഐ സിയുവിലും ശ്രീറാമിന് നല്‍കിയ മുഴുവന്‍ ചികിത്സകളുടെയും രേഖകള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രി മേധാവികള്‍ക്ക് അന്വേഷണ സംഘം കത്ത് നല്‍കിയിരുന്നു. ശ്രീറാമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സകളും എക്സ്രേ, സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തി ആരോഗ്യസംബന്ധമായ സമഗ്രമായ റിപ്പോര്‍ട്ട് തയാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അപകട സമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫക്കും പരിക്കുണ്ടായില്ല. സീറ്റ് ബല്‍റ്റ് ധരിച്ചിരുന്ന ഇരുവര്‍ക്കും എയര്‍ബാഗിന്റെ സംരക്ഷണവും ലഭിച്ചിരുന്നു. അപകടശേഷം കാറില്‍ നിന്നിറങ്ങി പരിക്കേറ്റ ബഷീറിനെ താങ്ങിയെടുത്തതും വഴിയാത്രക്കാരോട് സഹായം അഭ്യര്‍ഥിച്ചതും ശ്രീറാമായിരുന്നു.

ശ്രീറാമിന് ജാമ്യം കിട്ടിയത് രക്ത പരിശോധന നടത്താത്തതിന്റെ പേരിലാണ്. അതേസമയം ജയിലില്‍ കഴിയാതെ ആശുപത്രിയില്‍ സുഖവാസമൊരുക്കിയത് ഡോക്ടര്‍മാരാണെന്ന തരത്തില്‍ വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്‍ബലമേകുന്നതാണ് ഈ മൊഴികള്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (9 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends